മേല്‍വസ്ത്രമില്ലാതെ ജാക്വിലിന്‍, ദേവതയെന്ന് വിളിച്ച് ഉര്‍വശി; വൈറല്‍

സൈബറിടത്തെ തീപിടിപ്പിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രം
ജാക്വിലിൻ ഫെർണാണ്ടസ്/ ഇൻസ്റ്റ​ഗ്രാം
ജാക്വിലിൻ ഫെർണാണ്ടസ്/ ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോള്‍ സൈബറിടത്തെ തീപിടിപ്പിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രം. അര്‍ധനഗ്നയായി കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 

മേല്‍വസ്ത്രം ഇല്ലാതെ സോഫയില്‍ കിടക്കുകയാണ് ജാക്വിലിന്‍. വാവ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുടര്‍ന്ന് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇന്റര്‍നെറ്റ് ഉരുകുകയാണ് ദേവതേ എന്നായിരുന്നു നടി ഉര്‍വശി റൗട്ടേലയുടെ കമന്റ്. നിരവധി ആരാധകരും കമന്റുമായി എത്തി. ടെമ്പറേച്ചറുമായി മത്സരിക്കുകയാണോ എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഇതിന് മുന്‍പും ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി താരം എത്തിയിട്ടുണ്ട്. മേല്‍വസ്ത്രമില്ലാതെ കയ്യില്‍ ബൊക്കെയുമായി നില്‍ക്കുന്ന ചിത്രങ്ങളും മുന്‍പ് വൈറലായിരുന്നു. ബോളിവുഡിലെ തിരക്കേറിയ താരമാണ് ജാക്വിലിന്‍. അക്ഷയ് കുമാറിനൊപ്പമാണ് താരത്തിന്റെ പുതിയ ചിത്രം. സെയ്ഫ് അലി ഖാനും അര്‍ജുന്‍ കപൂറിനും ഒപ്പമുള്ള ഭൂത് പൊലീസിലും താരം അഭനിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com