'ക്ലെയിം സ്റ്റാര്‍'; ഓടിക്കളിച്ചത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തെന്ന് ജയറാം; 'അപ്പോ കുംഭകോണമോ?' എന്ന് ആരാധകർ

'അതെന്താ ഒരാള്‍ക്ക് രണ്ട് മുറ്റത്ത് ഓടി കളിച്ചൂടേ?'
Jayaram
Jayaram
Updated on: 
2 min read

വീണ്ടും എയറിലായി നടന്‍ ജയറാം. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പവിഴമല്ലിത്തറ മേളത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയറാം. താനും ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

''എന്റെ നാട് പെരുമ്പാവൂരാണ്. ഓര്‍മവെച്ച നാള്‍ മുതല്‍ ഓടിക്കളിച്ച തിരുമുറ്റമാണ് അമ്മയുടേത്. ചൊറ്റാനിക്കര ദര്‍ശനമില്ലാത്ത ആഴ്ചകളില്ല. വിദ്യാരംഭ സമയത്ത്, ഓര്‍മ വെച്ചനാള്‍ മുതല്‍ എന്റെ പുസ്തകങ്ങളുമായി ഞാന്‍ വരുന്നത് ദേവിയുടെ നടയിലേക്കാണ്. ഒരു മേളക്കാരനായി ഈ നടയില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല'' എന്നാണ് ജയറാം പറഞ്ഞത്.

ഈ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ജയറാമിന്റെ മുന്‍ പ്രസ്താവനകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് കുംഭകോണത്തെ ചിദംബരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ജയറാം താന്‍ ജനിച്ച് വളര്‍ന്നത് കുംഭകോണത്താണെന്ന് പറഞ്ഞിരുന്നു. മുമ്പും കേരളത്തേയും തമിഴ്‌നാടിനേയും കുറിച്ചുള്ള ജയറാമിന്റെ വാക്കുകള്‍ ട്രോളുകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.

Jayaram
Jayaram
Jayaram
Jayaram

ചോറ്റാനിക്കരയെക്കുറിച്ചുള്ള ജയറാമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നടനെ എയറിലേക്ക് വിട്ടിരിക്കുകയാണ് ട്രോളന്മര്‍. 'ലോകത്ത് എവിടെപ്പോയാലും ആ സ്ഥലം തന്റെ സ്വന്തം നാടാക്കി മാറ്റുന്ന അത്ഭുതമനുഷ്യന്‍, ക്ലെയിം സ്റ്റാര്‍, ശരിക്കും ഇങ്ങേര് എവിടെയാ ജനിച്ചു വളര്‍ന്നത്?, അപ്പോ കുംഭകോണം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

'അത് മറ്റൊരു തിരുമുറ്റം, വാസുദൈവ കുടുംബം' എന്ന ആശയത്തിന്റെ വക്താവ് ആണ് മേട്ടന്‍. ഏത് നാട്ടില്‍ ചെന്നാലും ആ നാട്ടുകാരന്‍ ആകും, അതെന്താ ഒരാള്‍ക്ക് രണ്ട് മുറ്റത്ത് ഓടി കളിച്ചൂടേ?, തമിഴ്‌നാടിനേം കേരളത്തിനേം ഒരുമിച്ച് ക്ലെയിം ചെയ്യാന്‍ നോക്കുന്ന മനുഷ്യന്‍, സാഹചര്യം അനുസരിച്ചു മാറിക്കൊണ്ടിരിക്കും ഇത് മൈന്‍ഡ് ചെയ്യണ്ട കര്‍ണാടക പോകുമ്പോ അവിടുത്തെ ആള്‍ ആകും സ്വാഭാവികം' എന്നും ചിലര്‍ പറയുന്നു.

അതേസമയം ജയറാമിനെ പ്രതിരോധിച്ചും ആരാധകരെത്തുന്നുണ്ട്. 'അയാള്‍ പറയുന്നത് ശരിയാണ് , അയാളുടെ അമ്മ തമിഴ് ബ്രാഹ്മണ സ്ത്രീ ആണ് , കുംഭകോണം തന്നെ ആണ് അമ്മയുടെ വീട് , അച്ഛനും അത്തരം വേരുകള്‍ ഉള്ള പാലക്കാടുകാരന്‍ ആണ് . അവര്‍ പെരുമ്പാവൂര്‍ സെറ്റില്‍ ചെയ്തു എന്നെ ഉള്ളൂ .ജനിച്ചത് അമ്മ വീട്ടില്‍ ഒക്ക് ആവാമല്ലോ' എന്നാണ് നടനെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

Jayaram
'എന്റെ വേഷം ചെറുത്, അഭിനയിക്കാനുള്ളത് മീരയ്ക്ക്; കാവ്യ പരിഭവം പറഞ്ഞു, പക്ഷെ'; തുറന്നു പറഞ്ഞ് കമല്‍
Jayaram
സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന
Jayaram
മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു
Summary

Jayaram gets trolled for his claim about Chottanikkara Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Augustine Brothers
augustine brothers
augustine brothers
Jayaram, Siddique
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com