'അമാലിനോട് നടുവില്‍ നില്‍ക്കാന്‍ പറഞ്ഞത് ഞാന്‍'; വായടപ്പിച്ച് കല്യാണി; വിഡിയോയുടെ സത്യാവസ്ഥ പറഞ്ഞ് താരം

വ്യൂസിന് വേണ്ടി രണ്ട് സ്ത്രീകളെ ശത്രുക്കളാക്കി ചിത്രീകരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ
Kalyani Priyadarshan
Kalyani Priyadarshan
Updated on
1 min read

സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി കല്യാണി പ്രിയദര്‍ശന്‍. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍ സൂഫിയ, എന്നിവര്‍ക്കൊപ്പമുള്ള വിഡിയോയെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കാണ് കല്യാണി മറുപടി നല്‍കിയിരിക്കുന്നത്.

'Dulquer's Wife said, side please that's my man' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ലോകയുടെ വിജയത്തിന് ശേഷം താരങ്ങള്‍ പങ്കെടുത്തൊരു അവാര്‍ഡ് ഷോയില്‍ നിന്നുള്ളതാണ് വിഡിയോ. വിഡിയോയില്‍ നടിയും ലോകയുടെ സംവിധായകന്‍ അരുണ്‍ ഡൊമിനിക്കും ഛായാഗ്രഹകന്‍ നിമിഷ് രവിയും സഹഎഴുത്തുകാരിയായ ശാന്തി ബിയും ഉണ്ട്.

കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്ന കല്യാണിയുടേയും മറ്റു താരങ്ങളുടേയും അടുത്തേക്ക് ദുല്‍ഖറും ഭാര്യയും വരുന്നതാണ് വിഡിയോ. ദുല്‍ഖറിന്റെ അടുത്ത് നിന്നിരുന്ന കല്യാണിയോട് അമാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നുവെന്ന തരത്തിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. 12 മില്യണിലധികം കാഴ്ച്ചക്കാരേയും ഈ വിഡിയോ നേടിയിട്ടുണ്ട്. പിന്നാലെയാണ് നടന്നത് എന്തെന്ന് കല്യാണി നേരിട്ടെത്തി വിശദമാക്കിയത്.

''സഹോദരാ, നിങ്ങളെന്തിനാണ് കാര്യങ്ങള്‍ക്ക് അവനാശ്യ അര്‍ത്ഥങ്ങള്‍ നല്‍കുന്നത്? ഞാന്‍ അവളോട് സെന്ററില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ അവള്‍ എന്നോട് തന്നെ നില്‍ക്കാന്‍ പറഞ്ഞു. ഈ സില്ലി വിഡിയോയ്ക്കാണ് 12 മില്യണിലധികം വ്യൂസ് ലഭിച്ചിരിക്കുന്നത്'' എന്നായിരുന്നു കല്യാണിയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് കല്യാണിയെ അഭിനന്ദിച്ചെത്തിയത്.

കല്യാണിയ്ക്ക് ദുല്‍ഖറുമായും അമാലുമായുമുള്ള ബന്ധം അറിയാത്തവരാണ് ഇത്തരം മണ്ടന്‍ കഥകളുണ്ടാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കേവലം വ്യൂസിന് വേണ്ടി രണ്ട് സ്ത്രീകളെ ശത്രുക്കളാക്കി ചിത്രീകരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. എന്നാല്‍ എല്ലാ കഥകളേയും മുനയൊടിച്ച കല്യാണിയ്ക്ക് കയ്യടിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ.

Kalyani Priyadarshan
'റിവ്യു എന്ന പേരില്‍ ലൈംഗികാധിക്ഷേപം; ലഹരി ഉപയോഗിച്ച് റിവ്യു ഇടരുത്'; യൂട്യൂബര്‍ക്കെതിരെ അനീഷ് ഗോപാലിന്റെ ഭാര്യ
Kalyani Priyadarshan
'ആര് കാറി തുപ്പി ?' 'ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ടീസർ
Kalyani Priyadarshan
മക്കളുടെ ആദ്യ സിനിമയുടെ സാമ്യതകൾ പറഞ്ഞ് സുചിത്ര; പിന്നാലെ തന്റെ ആദ്യ സിനിമയുടെ പേരിന്റെ അർഥം പറഞ്ഞ് ലാലേട്ടനും
Summary

Kalyani Priyadarshan gives reply to viral video with Dulquer Salmaan and wife Amaal Sufiya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nayanthara
Anupama Parameswaran
diya krishna
Hashir
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com