

യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ നടന്‍ അനീഷ് ഗോപാലിന്റെ ഭാര്യ വര്‍ണ അനീഷ്. നടന്‍ അഭിനയിച്ച സിനിമയുടെ റിവ്യുവിലെ പരാമര്‍ശത്തിനെതിരെയാണ് വര്‍ണ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തിയ 'വിവാഹ്' എന്ന സിനിമയുടെ റിവ്യൂ ചെയ്യുന്നതിനിടയില്‍ യുട്യൂബര്‍ നടത്തിയ വ്യക്തിഹത്യ തന്റെ ഭാര്യയെയും കുട്ടികളെയും ബാധിച്ചു എന്ന് അനീഷ് ഗോപാല്‍ തുറന്നുപറഞ്ഞിരുന്നു.
മദ്യപിച്ച ശേഷമാണ് യുട്യൂബര്‍ ആ സിനിമയുടെ റിവ്യൂ പറഞ്ഞത് എന്ന് തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നും അനീഷ് ഗോപാല്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഭാര്യയും രംഗത്തെത്തിയിരിക്കുന്നത്. റിവ്യൂ എന്ന പേരില്‍ ഈ യുട്യൂബര്‍ ലൈംഗിക അധിക്ഷേപങ്ങളാണ് നടത്തുന്നത് എന്നും വര്‍ണ വിഡിയോയില്‍ പറഞ്ഞു.
''ഞാന്‍ ആര്‍ട്ടിസ്റ്റ് അനീഷ് ഗോപാലിന്റെ ഭാര്യയാണ്. ആദ്യമായാണ് ഇങ്ങനൊരു വിഡിയോ എടുക്കുന്നത്. ഒരുപാട് തവണ ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്. എന്റെ മാനസിക ബുദ്ധിമുട്ട് കൊണ്ടു കൂടിയാണ് ഇങ്ങനൊരു വിഡിയോ ചെയ്യുന്നത്. അശ്വന്തിനോട് ഒരു കൂട്ടുകാരിയെന്ന നിലയില്‍ സംസാരിക്കുകയാണ്. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അശ്വന്തിനോട് പറയുകയാണ്'' എന്നാണ് വര്‍ണ പറയുന്നത്.
''അശ്വന്തിന് സിനിമ കാണാം. റിവ്യു പറയാം. 100 ശതമാനവും പറയും. സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും പറയാം. ഞാനും എന്റെ ഭര്‍ത്താവുമെല്ലാം നിങ്ങളുടെ റിവ്യു വന്നോട്ടെ, എന്നിട്ട് പോയി കാണാം എന്ന് പറയാറുണ്ട്. ഭൂരിപക്ഷം മലയാളികളും അശ്വന്തിന്റെ റിവ്യു കണ്ട ശേഷം സിനിമ കാണാന്‍ പോകാമെന്ന് തീരുമാനിക്കുന്നവരാണ്.
അങ്ങനെയുള്ള ഒരാള്‍, മലയാളം ഇന്‍ഡസ്ട്രിയെ തന്നെ തലകീഴായി മറിക്കാന്‍ സാധിക്കുന്ന ഒരാളാണ്. അത് നിങ്ങള്‍ക്ക് തന്നെ അറിയില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണോ എന്നറിയില്ല, ഈയ്യടുത്തായി ഇങ്ങനെയുള്ള റിവ്യുകള്‍ കാണുന്നു. നല്ലോണം ഓടിക്കൊണ്ടിരിക്കുന്ന സിനിമയെ ഒരു റിവ്യു കൊണ്ട് കീഴ്‌പ്പോട്ട് ഇറക്കും. സത്യസന്ധമായി പറയുന്ന ഒരാളാണ് നിങ്ങള്‍. എന്നാല്‍ ഇപ്പോള്‍ വ്യക്തിഹത്യയും സെക്ഷ്വല്‍ ഹരാസ്‌മെന്റും ബോഡി ഷെയ്മിങുമാണ്.
എന്റെ ഭര്‍ത്താവ് നിന്റെ റിവ്യു കണ്ടിരുന്നു. അദ്ദേഹത്തിന് അത് വലിയ പ്രശ്‌നമായി തോന്നിയില്ല. പുള്ളി ഹാപ്പിയായിട്ട് ചിരിച്ചു കളിച്ച് അത് വിട്ടു. പക്ഷെ എനിക്കും എന്റെ കുടുംബത്തിനും മാനസിക ആഘാതമുണ്ടാക്കി. എന്റെ മക്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനാകാതെ ബുദ്ധിമുട്ടി'' എന്നും വര്‍ണ പറയുന്നു.
ചിത്രത്തിലെ നായിക വേഷം ചെയ്ത പെണ്‍കുട്ടിയേയും അശ്വന്ത് അവഹേളിച്ചു. അവരെ അത് മാനസികമായി തളര്‍ത്തി. സാരി ഉടുക്കുമ്പോള്‍ തന്നെ ആത്മവിശ്വാസമില്ലാതായെന്ന് പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനോട് പറഞ്ഞതായി വര്‍ണ പറയുന്നു. നടി ഭര്‍ത്താവിന് അയച്ച വോയ്‌സ് മെസേജും അവര്‍ പങ്കുവച്ചിട്ടുണ്ട്. ഒരാളെ മാനസികമായി ഇല്ലാതാക്കുകയാണ് അശ്വന്ത് ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
തന്റെ ഭര്‍ത്താവിനെ ഊച്ചാളി, ഊള എന്നും ധ്രുവിനെ മൊണ്ണ എന്നൊക്കെയാണ് വിളിച്ചത്. നിങ്ങള്‍ക്ക് ബുദ്ധിയുമില്ല, ബോധവുമില്ല, കഥാപാത്രത്തിന്റെ പേരല്ലാതെ കലാകാരന്റെ പേര് വച്ച് വ്യക്തിഹത്യ ചെയ്യാനുള്ള അധികാരം നിങ്ങള്‍ക്കില്ലെന്നും അവര്‍ പറയുന്നു. ഇതൊന്നും ചോദിക്കാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമില്ലേ എന്നും അവര്‍ ചോദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates