'മോദി ജി നമ്മുടെ അഭിമാനമാണ്, പക്ഷെ ഞാന്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവര്‍': ടിനി ടോം

ടിനി ടോമിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്
Tini tom
Tini Tomഫെയ്‌സ്ബുക്ക്
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ ടിനി ടോം. പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലം ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യാക്കാരുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ടിനി ടോം പറയുന്നത്. ഗാലറി വിഷന്‍ മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ടിനി ടോമിനോടായി അവതാരകന്‍ നരേന്ദ്രമോദി ഓര്‍ രാഹുല്‍ ഗാന്ധി എന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം മോദിയുടെ പേര് പറയുന്നത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ മോദിയെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വിശദമാക്കി. അതേസമയം താനൊരു കോണ്‍ഗ്രസുകാരന്‍ ആണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവര്‍ ആണെന്നും ടിനി ടോം പറഞ്ഞു.

''ഭരണാധികാരി എന്ന നിലയില്‍ മോദി ജിയോടാണ്. കാരണം പല രാജ്യങ്ങളില്‍ ചെല്ലുമ്പോഴും അവിടങ്ങളിലുള്ള മലയാളികളുമായി സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലം പല മാറ്റങ്ങള്‍ അവിടങ്ങളില്‍ സംഭവിച്ചതായി മനസിലാക്കാം. യുകെയിലും മറ്റും പോകുമ്പോള്‍. ആ തരത്തില്‍ മോദി ജി നമുക്ക് അഭിമാനമാണ്. പക്ഷെ ഞാന്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവര്‍ ആണ്. കാരണം കോണ്‍ഗ്രസുകാരന്‍ ആയിരുന്നല്ലോ, ആണ്'' എന്നാണ് ടിനി പറയുന്നത്.

ടിനി ടോമിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം ആളുകളെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ വാര്‍ത്താ താരമാണ് ടിനി ടോം. തന്റെ പ്രസ്താവനകളിലൂടേയും അല്ലാതേയും ടിനി ടോം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരം സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് നടി അന്‍സിബയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലും ഈയ്യടുത്ത് ടിനി ടോം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

Tini tom
"കസബ' ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ ? കർമ എന്നൊന്നുണ്ട്'; ​ഗീതു മോഹൻദാസിനെതിരെ രൂപേഷ് പീതാംബരൻ
Tini tom
'എന്നെ ശാന്തതയോടെ നിർത്തുന്നത് പ്രാർഥന ആണ്; ദൈവം എന്ന് പറയുന്നത് ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല'
Tini tom
മോശം പ്രതികരണമൊന്നും ബാധിച്ചില്ല! ആദ്യ ദിനം തന്നെ 100 കോടി കടന്ന് യഷിന്റെ 'ടോക്സിക്'; ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത്
Summary

Tini tom about Narendra Modi and Rahul Gandhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com