

'ടോക്സിക്' റിലീസായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സംവിധായിക ഗീതു മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിത്രത്തിലെ പല രംഗങ്ങളും സ്ത്രീ വിരുദ്ധമാണെന്ന ആരോപണമാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ ഗീതു മോഹൻദാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതംബരൻ.
മമ്മൂട്ടി ചിത്രം കസബയിലെ വിവാദ രംഗം പങ്കുവെച്ചുകൊണ്ടാണ് ഗീതുവിനോട് ചോദ്യങ്ങളുമായി രൂപേഷ് രംഗത്തെത്തിയത്. "മമ്മൂട്ടി ചിത്രം കസബ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ ?" എന്നാണ് രൂപേഷ് ചോദിച്ചത്. കർമ എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യുസിസി എന്നിവരെ ഹാഷ് ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്. 1981 മുതൽ 2016 വരെയുള്ള മമ്മൂട്ടി ചിത്രങ്ങൾ ഇവിടുത്തെ തലമുറ കണ്ടിട്ടില്ലെന്നും, മമ്മൂക്കയോടുള്ള സ്നേഹം എന്നും ഉണ്ടാകുമെന്നും രൂപേഷ് കൂട്ടിച്ചേർത്തു. "പ്രിയ ഗീതു മോഹൻദാസ്, ഈ സീൻ ഇപ്പോൾ നിങ്ങൾക്ക് 'ടോക്സിക്' ആയി തോന്നുന്നുണ്ടോ ?
അതോ 'ടോക്സിക്' ആണോ - യഥാർഥ ടോക്സിക് ? മമ്മൂട്ടി ഇക്കാ, ഈ കുട്ടികളാരും നിങ്ങളുടെ 1981 മുതൽ 2016 വരെയുള്ള പടങ്ങൾ കണ്ടിട്ടില്ല, അതാണ്! കർമ യഥാർഥമാണ്, ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു മമ്മൂക്ക ..."- എന്നാണ് രൂപേഷ് 'കസബ'യിലെ രംഗങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
2016 ൽ 'കസബ' റിലീസ് ചെയ്ത സമയത്ത് ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് നടി പാർവതി തിരുവോത്ത് നടത്തിയ വിമർശനം വലിയ ചർച്ചയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു സ്ത്രീ കഥാപാത്രത്തോട് അനുചിതമായി പെരുമാറുന്നതിനെക്കുറിച്ച് ആയിരുന്നു വിമർശനം.
ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണെന്നായിരുന്നു ആരോപണം. അന്ന് പാർവതിക്കൊപ്പം വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് ആ വാദത്തെ പിന്തുണച്ച് രംഗത്ത് വന്നു. ഇത് പാർവതി തിരുവോത്തിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. ഇതിനുശേഷം 'പുഴു' എന്ന ചിത്രത്തിൽ മമ്മൂട്ടിയും പാർവതിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates