പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും നടിമാര്‍, ചിത്രം കാതല്‍

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്
kerala film awards 2024
പൃഥ്വിരാജ്, ഉർവശി, ബിന ആർ ചന്ദ്രൻ എന്നിവർ ഫെയ്സ്ബുക്ക്
Updated on
2 min read

തിരുവനന്തപുരം: 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ച രണ്ടാമത്തെ സിനിമ രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ടയാണ്. മികച്ച തിരക്കഥ - രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍. ചിത്രം - പൂക്കാലം. മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍. ചിത്രം - പൊമ്പിളൈ ഒരുമൈ. മികച്ച ബാലതാരം ( പെണ്‍) തെന്നല്‍ അഭിലാഷ് ചിത്രം - ശേഷം മൈക്കിള്‍ ഫാത്തിമ. മികച്ച ബാലതാരം ( ആണ്‍) അവ്യുക്ത് മേനോന്‍ ചിത്രം - പാച്ചുവും അത്ഭുതവിളക്കും.

മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍. സിനിമ- കാതല്‍. മികച്ച തിരക്കഥ- അഡാപ്‌റ്റേഷന്‍ -ബ്ലെസി, ചിത്രം - ആടു ജീവിതം. മികച്ച സംഗീത സംവിധായകന്‍ - ജസ്റ്റിന്‍ വര്‍ഗീസ്- ചാവേര്‍. മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍- ചാവേര്‍. മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍ മാത്യൂസ് പുളിക്കന്‍, ചിത്രം കാതല്‍. മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ചിത്രം- ജനനം 1947 പ്രണയം തുടരുന്നു. മികച്ച മികച്ച പിന്നണി ഗായിക ആന്‍ ആമി, ചിത്രം - പാച്ചുവും അത്ഭുത വിളക്കും.

ജനപ്രീതിയുള്ള സിനിമ- ആടുജീവിതം, പ്രത്യേക ജൂറി പുരസ്‌കാരം- സിനിമ- ഗഗനചാരി, അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം- കെ ആര്‍ ഗോകുല്‍ (ആടു ജീവിതം) അഭിനയ കൃഷ്ണന്‍-(ജൈവം), സുധി കോഴിക്കോട് (കാതല്‍). മികച്ച ഛായാഗ്രഹകന്‍- സുനില്‍ കെ എസ്, സിനിമ - ആടു ജീവിതം, മികച്ച കലാസംവിധായകന്‍, സിനിമ - മോഹന്‍ദാസ് -2018, മികച്ചശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, സിനിമ - ആടു ജീവിതം, മികച്ച ശബ്ദരൂപകല്‍പ്പന-ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍, സിനിമ- ഉള്ളൊഴുക്ക്

മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ റസാഖ്, ചിത്രം- തടവ്. മികച്ച ചിത്രസംയോജകന്‍- സംഗീത് പ്രതാപ്, സിനിമ -ലിറ്റില്‍ മിസ് റാവുത്തര്‍, മികച്ച നൃത്ത സംവിധാനം ജിഷ്ണു, സിനിമ- സുലേഖ മന്‍സില്‍. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി- ആടു ജീവിതം, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സിനിമ -ഒ ബേബി. ഡബിങ് ( വനിത)- സുമംഗല- ജനനം 1947 പ്രണയം തുടരുന്നു. ഡബിങ് ( പുരുഷന്‍) റോഷന്‍ മാത്യു- ഉള്ളൊഴുക്ക്, വാലാട്ടി. സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ്, സിനിമ ഒ ബേബി.

മികച്ച ചിത്രം ഇല്ലാത്തതിനാല്‍ മികച്ച കുട്ടികളുടെ ചിത്രത്തിന് പുരസ്‌കാരം ഇല്ല. ചലച്ചിത്ര ലേഖനം- ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍- ഡോ. രാജേഷ് എം ആര്‍. മികച്ച ചലച്ചിത്ര ഗ്രന്ഥം - മഴവില്‍ കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍). മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ജൂറി പുരസ്‌കാരം - കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ (പി പ്രേമചന്ദ്രന്‍).

മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്.

പൃഥ്വിരാജിന് ഇത് മൂന്നാം പുരസ്കാര നേട്ടമാണ്. നേരത്തെ വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

kerala film awards 2024
'നീ ഞങ്ങളെ വിട്ടുപോയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി, ഹാപ്പി ബര്‍ത്ത്‌ഡേ രാജി': കുറിപ്പുമായി മന്ദിര

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. 160 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com