താലി കയ്യിൽ പിടിച്ച് കരഞ്ഞ് ശ്രാവൺ; ഖുശ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹ വിഡിയോ വൈറൽ

പൊതുവെ വിവാഹം കഴിക്കുമ്പോള്‍ വധു ഇമോഷണലായി കരയുന്ന രംഗങ്ങള്‍ കാണാറുണ്ട്.
Khushbu daughter wedding
Khushbu daughter weddingവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നടി ഖുശ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് വൻ താരനിരയാണ് എത്തിയത്. ചിരഞ്ജീവിയും അനിൽ കപൂറുമുൾപ്പെടെ നിരവധി താരങ്ങൾ വിവാഹചടങ്ങുകൾക്ക് എത്തിയിരുന്നു. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍, തമിഴ് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പൊതുവെ വിവാഹം കഴിക്കുമ്പോള്‍ വധു ഇമോഷണലായി കരയുന്ന രംഗങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഇവിടെ വരന്‍ താലിയും കയ്യില്‍ പിടിച്ച് കരയുന്ന കാഴ്ചയാണ് കാണുന്നത്. അപ്പോള്‍ അവന്തിക ചിരിച്ചുകൊണ്ട് താലി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു.

ഇത്തരമൊരു കാഴ്ച അപൂര്‍വ്വമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ശ്രാവണ്‍ ശ്രീനിവാസ് എന്നാണ് അവന്തികയുടെ ഭര്‍ത്താവിന്റെ പേര്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ശ്രാവണ്‍. ഇരുവരും പ്രണയത്തിലായിരുന്നു‌. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്.

തന്റെ മക്കള്‍ എല്ലാ കാര്യത്തിലും പ്രാപ്തരാണെന്നും, അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും ഖുശ്ബു നേരത്തെ പറഞ്ഞിരുന്നു. വ്യക്തിപരമായും, സിനിമ സംബന്ധമായോ മക്കള്‍ എടുക്കുന്ന തീരുമാനത്തെ മാനിക്കുമെന്നും, എതിര്‍ക്കാറില്ല എന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞിരുന്നു.

വളരെ സിംപിളായാണ് അവന്തികയെയും ശ്രാവണിനെയും വിവാഹദിനത്തിൽ കാണാനായത്. ആരംഭം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അവന്തിക വിവാഹ ജീവിതത്തിലേക്ക് കടന്നത്. തമിഴില്‍ മറ്റൊരു ചിത്രവും അവന്തിക കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Khushbu daughter wedding
"തസ്സാദിയ' ചിത്രീകരിക്കുമ്പോൾ സാമന്ത ​ഗർഭിണി, നല്ല ക്ഷീണിതയായിരുന്നു, പനിയാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്'; സംവിധായിക
Khushbu daughter wedding
'അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരിയാണ്, അമ്മയെ പറയുന്നത് കണ്ടിരിക്കാൻ പറ്റില്ല'; കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അഹാന
Khushbu daughter wedding
'നല്ല ചെലവ് ആണെന്നറിയാം, ഏതെങ്കിലും ഒരു സിനിമ മാത്രം കാണാനാണ് തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ 'ഖലീഫ' കാണൂ'; ചിരി പടർത്തി പൃഥ്വിയുടെ വാക്കുകൾ
Summary

Khushbu daughter wedding video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com