'അത് ദിലീപ് വിരുദ്ധ പ്രസ്താവനയല്ല'; മസ്തിഷ്‌ക മരണത്തിലെ ഡയലോഗിനെപ്പറ്റി കൃഷാന്ദ്

ഡയലോഗ് ദിലീപിനെതിരെയുള്ളതായി വിലയിരുത്തപ്പെടുമോ എന്ന ചോദ്യത്തിനാണ് കൃഷാന്ദ് മറുപടി നല്‍കുന്നത്.
Krishand, Dileep
Krishand, Dileep
Updated on
1 min read

കൃഷാന്ദ് സംവിധാനം ചെയ്ത് മസ്തിഷക മരണം തിയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കൃഷാന്ദ്. കയ്യടി നേടുന്നതിനിടെ മസ്തിഷ്‌ക മരണത്തിലെ ഒരു ഡയലോഗ് ചര്‍ച്ചയാകുന്നുണ്ട്.

Krishand, Dileep
ടിവി കണ്ടുകൊണ്ട് കുഞ്ഞിന് പിരിഞ്ഞ പാല്‍ കൊടുത്തു, ജോലിക്കാരിയെ പറഞ്ഞു വിട്ടു; ആ കാലത്ത് ഞാന്‍ ഡിപ്രഷനില്‍; ഉര്‍വശി പറയുന്നു

മസ്തിഷ്‌ക മരണത്തിലെ 'വായില്‍ തോന്നിയത് വിളിച്ചു പറയല്ലേ ചേട്ടാ' എന്ന ഡയലോഗാണ് ചര്‍ച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞ വാചകമാണിത്. ഇത് സിനിമയില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായി മാറിയിരുന്നു. ഇതില്‍ പ്രതികരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Krishand, Dileep
'ഈ യുദ്ധത്തിൽ മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ '

ഡയലോഗ് ദിലീപിനെതിരെയുള്ളതായി വിലയിരുത്തപ്പെടുമോ എന്ന ചോദ്യത്തിനാണ് കൃഷാന്ദ് മറുപടി നല്‍കുന്നത്. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത പത്രസമ്മേളനത്തിലായിരുന്നു കൃഷാന്ദിന്റെ പ്രതികരണം. അതൊരു ദിലീപ് വിരുദ്ധ പരാമര്‍ശമല്ലെന്നാണ് കൃഷാന്ദ് പറയുന്നത്.

'അതൊരു ദിലീപ് വിരുദ്ധ പ്രസ്താവനയല്ല. ആള്‍ക്കൂട്ടത്തിന്റേയും മീഡിയയുടേയും വിചാരണ കാണിക്കുന്ന ഡയലോഗാണത്. ദിലീപ് ക്രൈം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ കോടതിയ്ക്ക് വിട്ടിരിക്കുകയാണ്. പക്ഷെ മീഡിയ എങ്ങനെയാണ് കുറ്റാരോപിതനെ വളയുന്നത് എന്നതാണ് കാണിച്ചിരിക്കുന്നത്. അതിന്റെ റഫറന്‍സാണ്. മീഡിയ വേട്ടയാടുന്നത് കാണിക്കാനാണ്. ഈ എക്കോ സിസ്റ്റത്തേയും യാഥാര്‍ഥ്യത്തേയും കാണിക്കാനാണ്. അതിനകത്ത് അതെല്ലാം വരും. നമ്മുടെ കാലഘട്ടത്തിന്റെ ഡോക്യുമെന്റേഷന്‍ ആകുമ്പോള്‍ ഇതൊക്കെ വരും. അതിനെ ഭയക്കേണ്ടതില്ല'' എന്നാണ് കൃഷാന്ദ് പറയുന്നത്.

അതേസമയം മികച്ച പ്രതികരണങ്ങളാണ് മസ്തിഷ്‌ക മരണം നേടുന്നത്. രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള, ദിവ്യപ്രഭ, ജഗദീഷ്, വിഷ്ണു അഗസ്ത്യ, ശാന്തി ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സൈബര്‍ പങ്ക് ഴോണറില്‍ ഒരുക്കിയ ചിത്രമാണ് മസ്തിഷ്‌ക മരണം.

Summary

Krishand about Dileep reference in his movie Masthishka Maranam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com