തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗം സിനിമാ മേഖലയ്‌ക്ക് മാത്രമല്ല വ്യക്തിപരമായി തനിക്കും തന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബൻ. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് തന്റെ അപ്പനോട് അദ്ദേഹത്തിനു പ്രത്യേക സ്നേഹം ഉണ്ടായിരുന്നെന്നും പലപ്പോഴും താനും അത് അനുഭവിച്ചിട്ടുണ്ടെന്നും താരം കുറിച്ചു. അങ്ങയുടെ ശബ്ദവും വാക്കുകളും ഞാൻ ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ സിനിമാമേഖലയ്ക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കിവച്ചിട്ടുപോയ സൃഷ്ടികളിലൂടെ അങ്ങ് നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം
ജോൺ പോൾ അങ്കിൾ നിത്യ ശാന്തിയിലേക്ക്.. അസാമാന്യ പ്രതിഭയായ മനുഷ്യൻ..മനസ്സിനെ സ്പർശിക്കുന്ന ഒട്ടനവധി സിനിമകൾക്ക് ജന്മം നൽകിയ, കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലർത്തിയ, ഞങ്ങളെല്ലാവരും അങ്കിൾ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് അദ്ദേഹത്തിനുള്ള ഊഷ്മളതയും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞ നിരവധി സന്ദർഭങ്ങളുണ്ട്. ശരീരത്തെക്കാൾ വലിയ മനസ്സുള്ള അദ്ദേഹത്തിന്റെ ഹൃദയവിശാലത അനുഭവിച്ച ഒരുപാടുപേരുണ്ട്. അദ്ദേഹം നമ്മുടെ ഇടയിൽ ഇല്ലായിരുന്നെങ്കിലും ദൂരത്തു നിന്നും ആ സ്നേഹം അനുഭവിച്ചറിയാമായിരുന്നു.
ജോൺ പോൾ അങ്കിൾ, അങ്ങയുടെ ശബ്ദവും വാക്കുകളും ഞാൻ ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ സിനിമാമേഖലയ്ക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കിവച്ചിട്ടുപോയ സൃഷ്ടികളിലൂടെ അങ്ങ് നിരന്തരം ഞങ്ങളോട് സംവദിച്ചുകൊണ്ടേയിരിക്കും. അടുത്ത കാലത്തായി മലയാള സിനിമാ മേഖലയ്‌ക്ക് മാത്രമല്ല വ്യക്തിപരമായി എനിക്കും എന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടങ്ങൾ തന്നെയാണ് നെടുമുടി വേണുച്ചേട്ടൻ, ലളിതച്ചേച്ചി, ഇപ്പോൾ ജോൺ പോൾ അങ്കിൾ എന്നിവരുടെ വിയോഗം. നിങ്ങൾ എല്ലാവരും സ്വർഗത്തിൽ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates