'അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്'; ജോൺ പോളിന് ആദരമർപ്പിച്ച് മഞ്ജു വാര്യർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 03:13 PM |
Last Updated: 23rd April 2022 03:13 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജു വാര്യർ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു എന്നാണ് മഞ്ജു പറയുന്നത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നതായും താരം വ്യക്തമാക്കി. അതു സത്യമാകുമെന്ന് അല്പം മുമ്പുവരെ താരം വിശ്വസിച്ചിരുന്നു എന്നാണ് മഞ്ജു പറയുന്നത്. മഞ്ജു വാര്യർ നായികയായി എത്തിയ സൈറ ബാനു എന്ന ചിത്രത്തിൽ ജോൺ പോൾ അഭിനയിച്ചിരുന്നു.
മഞ്ജുവിന്റെ കുറിപ്പ്
യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാന്‍ ഞാന്‍ മാത്രം.... ഓർമ്മയ്ക്കായി...
ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ!
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി...
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഇനിയും കഥ തുടരും', മലയാളത്തിന്റെ കഥപറച്ചിലുകാരന് വിട
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ