ചാക്കോച്ചനൊപ്പം ബാത്ത് ടബ്ബില്‍, മഞ്ജുവിനൊപ്പം ഡാന്‍സ്; പിഷു ബോയ്ക്ക് പിറന്നാളാശംസകളുമായി താരങ്ങള്‍ 

ബാത്ത്‌റൂമിലെ ബാത്തടബ്ബിനുള്ളില്‍ ഇരിക്കുന്ന കുഞ്ചാക്കോ ബോബനേയേും പിഷാരടിയേയുമാണ് ചിത്രത്തില്‍ കാണുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറെ സുഹൃത്തുക്കളുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. നടനും സംവിധാനയകനുമായ രമേശ് പിഷാരടിയുമായുള്ള ചാക്കോച്ചന്റെ സൗഹൃദം പ്രശസ്തമാണ്. രസികന്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഇവര്‍ ആരാധകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോള്‍ പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. 

ബാത്ത്‌റൂമിലെ ബാത്തടബ്ബിനുള്ളില്‍ ഇരിക്കുന്ന കുഞ്ചാക്കോ ബോബനേയേും പിഷാരടിയേയുമാണ് ചിത്രത്തില്‍ കാണുന്നത്. ഈ രസകരമായ ചിത്രം എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാനായില്ല പ്രിയപ്പെട്ട പിഷൂ. ഞങ്ങളുടെ ജീവിതത്തിലെ ചിരിക്കുന്ന മുഖമായി നില്‍ക്കുന്നതിന് നന്ദി. മികച്ച സുഹൃത്തും പിന്തുണയും കുടുംബവും സഹതാരവും രസികനുമയി ഞങ്ങളുടെ ജീവിതം മനോഹരമാക്കുന്നതിനും നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ പിഷു ബോയ്. - എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 

പോസ്റ്റിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. നിരവധി പേര്‍ പിഷാരടിക്ക് പിറന്നാള്‍ ആശംസകളും അറിയിക്കുന്നുണ്ട്. പിഷാരടിക്കൊപ്പമുള്ള ഡാന്‍സ് വിഡിയോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ആശംസകള്‍ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com