'എമ്പുരാൻ റെഡി ടു ലോഞ്ച്', തിരക്കഥ പൂർത്തിയായെന്ന് ​മുരളി ​ഗോപി; കമന്റുമായി പൃഥ്വിരാജ്

2023ൽ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നൽകി
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിൽ എക്കാലത്തേയും മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനായി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ​ഗോപി. എമ്പുരാന്റെ തിരക്കഥ പൂർത്തിയായിരിക്കുകയാണ്. 

തിരക്കഥയുടെ ചിത്രമാണ് മുരളി ​ഗോപി പങ്കുവച്ചത്. എൽ 2: റെഡി ഫോർ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകൻ പൃഥ്വിരാജും പോസ്റ്റിനു താഴെ കമന്റുമായി എത്തി. എല്ലാം താറുമാകുമ്പോള്‍ സാത്താന്റെ കല്‍പനകള്‍ നടപ്പിലാക്കാന്‍ അവന്‍ വരും’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 2023ൽ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നൽകി.

പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷം അണിഞ്ഞ ചിത്രമാണ് ലൂസിഫർ 2019 ൽ റിലീസ് ചെയ്ത ചിത്രം 200 കോടി ക്ലബ്ബിലാണ് ഇടം നേടിയത്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ആക്ഷൻ ത്രില്ലർ ചിത്രം ഹിറ്റായതോടെ രണ്ടാം ഭാ​ഗവും പ്രഖ്യാപിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com