മുംബൈ; മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ച് മഹാരാഷ്ട്രയും. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകള്‍ ഏഴ് മാസത്തിന് ശേഷമാണ് തുറക്കുന്നത്. മുംബൈയിലെ തീയെറ്ററുകൾ ആദ്യം തുറക്കാനാണ് തീരുമാനം. പിന്നീട് ഒരുമാസത്തിന് ശേഷമാകും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും.
കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങള്‍ അനുവദിക്കില്ല.
കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍, യോഗപരിശീലന സ്ഥാപനങ്ങള്‍ എന്നിവക്കും തുറക്കാന്‍ അനുമതിയുണ്ട്. കൃത്യമായ സാമൂഹിക അകലവും സാനിറ്റൈസേഷനും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
സിനിമാ തീയെറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിരുന്നെങ്കിലും രോഗവ്യാപനം രൂക്ഷമായി തുടരുന്ന പല സംസ്ഥാനങ്ങളും ഇത് പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്നാടും തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു. പത്താം തിയതി മുതലാണ് തമിഴ്നാട്ടിൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates