'എനിക്കൊരു പിടിയുമില്ല, എന്നോട് കൂടി മണ്ണടിഞ്ഞ് പോകുമോ എന്നും അറിയില്ല'; 'ഓപ്പറേഷൻ സിന്ദൂറി'നെക്കുറിച്ച് മേജർ രവി- വിഡിയോ

മോഹൻലാലിനെ വച്ചു കൊണ്ട് തന്നെയാണ് ഞാൻ അതെഴുതിയത്.
Mohanlal, Major Ravi
Mohanlal, Major Raviഫെയ്സ്ബുക്ക്
Edited By:
Updated on
2 min read

മോഹൻലാലിനൊപ്പം 'ഓപ്പറേഷൻ സിന്ദൂർ' എന്ന ചിത്രം സംവിധായകൻ മേജർ രവി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം യാഥാര്‍ഥ്യമാകുന്നതിന് തടസമായി നില്‍ക്കുന്ന ചില പ്രാക്റ്റിക്കല്‍ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. സമീപകാലത്ത് ഈ പ്രൊജക്റ്റിനെക്കുറിച്ച് അപ്ഡേഷനുകളൊന്നും ഇല്ലാതിരുന്നതിനാൽ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു.

'ഓപ്പറേഷൻ സിന്ദൂർ' ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മേജർ രവിയിപ്പോൾ. മോഹൻലാലിന്റെ ഡേറ്റുകൾ ലഭ്യമായിരുന്നു, എന്നാൽ പ്രൊഡക്ഷൻ ടീമിന് അത് കൃത്യമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഇനി ഈ സിനിമ നടക്കുമോ എന്ന് പോലും ഇപ്പോൾ ഉറപ്പില്ലെന്ന് മേജർ രവി പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു മേജർ രവി.

"ഓപ്പറേഷൻ സിന്ദൂറിന് പോലും ഞാൻ എന്റേതായ രീതിയിൽ ഒരു ബ‍ഡ്ജറ്റ് ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് നോക്കുമ്പോൾ പലയിടത്തും നിന്ന് കൈ തട്ടി പോകുവാണ്. പിന്നെ ആ​ഗ്രഹം കൊണ്ട് മാത്രമാകില്ല ഒരു സിനിമ നടക്കുന്നത്. ആ ഒരു പ്രത്യേക സമയത്ത് ഞാൻ ഇന്ന വ്യക്തിക്ക് പണം കൊടുത്ത് കഴിഞ്ഞാൽ പടം നടക്കും. പക്ഷേ ആ സമയത്ത് കൊടുക്കാൻ എന്റെ കയ്യിൽ ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലെന്ന് മറ്റേയാൾ മനസിലാക്കും.

അപ്പോൾ അദ്ദേഹം പിന്മാറും. ഇങ്ങനെയൊക്കെയുള്ള കോമ്പിനേഷൻ ആണത്. മോഹൻലാലിനെ വച്ചു കൊണ്ട് തന്നെയാണ് ഞാൻ അതെഴുതിയത്. സിന്ദൂർ എന്ന് പറഞ്ഞു കഴിഞ്ഞാൽ, എങ്ങനെയാണ് ഈ സംഭവം നടന്നത് ?. അങ്ങനെയാണ് ഞാൻ കഥയെഴുതിയിരിക്കുന്നത്. സാധാരണക്കാരായ ആളുകൾ ജീവിതം ആസ്വദിക്കാനായി കശ്മീരിൽ പോകുന്നു.

അവിടെ വച്ച് കൊല ചെയ്യപ്പെടുന്നു. ബൈസറൺ വാലിയിൽ പോകുന്ന രാവിലെ പോലും അവർക്ക് അറിയില്ല, അവരിൽ ഒരാൾ തിരിച്ചു വരില്ല എന്നത്. ആ ഒരു സെന്റിമെന്റ്സാണ് ഞാനവിടെ വർക്കൗട്ട് ചെയ്തിരിക്കുന്നത്. അതിൽ നിന്നാണ് ഈ കഥാപാത്രങ്ങളെ ഞാൻ ബിൽഡ് അപ് ചെയ്തിരിക്കുന്നത്. അവർക്ക് പറയാനുള്ളതും, മരിച്ചു കിടക്കുന്ന സമയത്തുള്ള കാര്യങ്ങളുമൊക്കെ തന്നെയാണ് പ്രേക്ഷകരെ കരയിപ്പിക്കുന്ന സെന്റിമെന്റ്സിലുള്ളത്.

അതിനാണ് ഞാൻ ഇന്റർവെല്ലും വച്ചത്. പിന്നെയുള്ളത് യുദ്ധമാണ്. എങ്ങനെയാണ് നമ്മൾ പാകിസ്ഥാനെ തോല്പിച്ചത് എന്നൊക്കെയുള്ള കാര്യങ്ങളുള്ളത്. പിന്നെ അവസാനമുള്ളത് ഈ കൊന്നിട്ടുള്ള നാല് പേര് എവിടെ ?. അവരെ കൊല്ലുന്നതാണ് ഓപ്പറേഷൻ മഹാദേവ്. ഇത് രണ്ടും കൂടി മിക്സ് ചെയ്താണ് ഞാനിത് എഴുതി വച്ചിരിക്കുന്നത്. അവിടെയാണ് ലാലേട്ടൻ വരേണ്ടത്. ഒരു സിനിമയ്ക്ക് ആവശ്യമില്ലാതെ ആ ആൾ ഡേറ്റ് തന്നു എന്ന് പറഞ്ഞ് വെറുതേ വലിച്ചു നീട്ടിയിട്ട് കാര്യമില്ല.

ഒറ്റ സീൻ ആണെങ്കിലും. സമ്മർ ഇൻ ബത്ലഹേമിൽ മോഹൻലാൽ വരുന്നു എന്ന് പറയുന്നു. അത് സർപ്രൈസ് ആയിരുന്നു. ആകെ 10 മിനിറ്റേ അദ്ദേഹമുള്ളൂ. പക്ഷേ ആ പടം അദ്ദേഹം അങ്ങോട്ട് കൊണ്ടുപോയി. ഇതാണ് ഒരു സിനിമ എന്ന് പറയുന്നത്. ടീമും കഥയുമെല്ലാം സെറ്റാണ്. രണ്ട് ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. ലാലേട്ടന്റെ ഡേറ്റ് സെപ്റ്റംബറിലേക്ക് ഓക്കെയായിരുന്നു.

ആ കറക്ട് സമയത്ത് നിർമാതാവ് കൊണ്ടുപോയി ലാലേട്ടന് അഡ്വാൻസ് കൊടുക്കണം. ആ മൂഡിൽ നിൽക്കുന്ന സമയത്ത് കൊടുത്തിരുന്നെങ്കിൽ ജനുവരിയിൽ നമ്മൾ പടം തുടങ്ങുമായിരുന്നു. ഇത് ആ സമയത്ത് അവിടെ എത്തിയില്ല. നമ്മൾ ചിലരെ വിശ്വസിച്ച് കഴിഞ്ഞാൽ പിന്നെ നമുക്ക് അവരെ വിടാനും ഒരു മനസുണ്ടാകില്ല. ഇത്രയും നാൾ എന്റെ കൂടെ നിന്നതല്ലേ.

വിടണ്ട. ഇല്ലെങ്കിൽ എനിക്ക് എത്രയോ ഓഫർ വന്നതാണ് വേറെ. ഞങ്ങൾ ചെയ്യാം. ആളെ വിട് എന്ന് പറഞ്ഞ്. പക്ഷേ ഞാനത് ചെയ്തിട്ടില്ല. ഇനി ഇപ്പോൾ വരുന്ന സമയത്ത് ഇതിനോടകം തന്നെ ഞാൻ പറഞ്ഞു കഴിഞ്ഞു മോനേ നിന്നെക്കൊണ്ട് ഇത് പറ്റില്ല. വിട്ടേക്ക് എന്ന്.

നിലവിൽ സിനിമ എന്താണെന്ന് ചോദിച്ചാൽ എനിക്കൊരു പിടിയുമില്ല. വരുന്ന സമയത്ത് നിങ്ങൾ അറിഞ്ഞാൽ മതി. വരുമോ ഇല്ലയോ എന്ന്. അതോ എന്നോട് കൂടി മണ്ണടിഞ്ഞ് പോകുമോ എന്ന്. അതും നമുക്കറിയില്ല. സിനിമ അങ്ങനെ പ്രവചനാതീതമായ ഒന്നാണ്". - മേജർ രവി പറഞ്ഞു.

Mohanlal, Major Ravi
'ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജീവിതം സിലബസിൽ ഉൾപ്പെടുത്തുന്ന ദിവസമായിരിക്കും സിനിമയുടെ യഥാർഥ വിജയം'; 'ജി ഡി എന്നി'നെക്കുറിച്ച് മാധവൻ
Mohanlal, Major Ravi
'ചില നിര്‍മാതാക്കള്‍ നന്ദി കെട്ട വര്‍ഗങ്ങള്‍, സിനിമ മടുത്തു'; തുറന്നു പറഞ്ഞ് മേജര്‍ രവി
Mohanlal, Major Ravi
'സങ്കടമുണ്ട്, കൂടെ അഭിനയിച്ച ഒരുപാട് പേർ ഇന്നില്ല, വളരെ ഇമോഷണൽ സിനിമയാണിത്'; 'കിരീടം' കണ്ട് കണ്ണ് നിറഞ്ഞ് മോഹൻലാൽ
Summary

Major Ravi opens up about his upcoming project Operation Sindoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com