'പ്രിയപ്പെട്ട സുരേഷിന്...'; പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

സുരേഷ് ​ഗോപിയുടെ ഒരു പഴയകാല ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
Suresh Gopi
സുരേഷ് ​ഗോപി, മോഹൻലാലും മമ്മൂട്ടിയും (Suresh Gopi)ഫെയ്സ്ബുക്ക്
Updated on
1 min read

നടൻ സുരേഷ് ​ഗോപിയുടെ 67-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സുരേഷ് ​ഗോപിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. നടൻമാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. 'ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു'- എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

സുരേഷ് ​ഗോപിയുടെ ഒരു പഴയകാല ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 'ഒരുപാട് നന്ദി' എന്നാണ് മമ്മൂട്ടിയുടെ ആശംസയ്ക്ക് സുരേഷ് ​ഗോപി മറുപടിയായി കുറിച്ചിരിക്കുന്നത്. 'ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാലും ആശംസിച്ചു. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.

കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും'- മോഹൻലാൽ കുറിച്ചു. 'എന്റെ പ്രിയപ്പെട്ട ലാലിന് നന്ദി'- എന്ന് സുരേഷ് ​ഗോപിയും മറുപടി നൽകി.

നിലവിൽ ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ​ഗോപിയിപ്പോൾ. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിൻ ഫ്രാൻസിസിൻ്റെ തിരക്കഥയിൽ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് മറ്റൊന്ന്.

Suresh Gopi
തട്ടിക്കൊണ്ടു പോയി പണം തട്ടിയതിന് തെളിവില്ല; ദിയയ്ക്കും കൃഷ്ണകുമാറിനും മുൻകൂർ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി

ഇതിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ജെഎസ്കെ ഈ മാസം 27ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് അറിയിച്ച് സെൻസർബോർ‌ഡ് എത്തിയതോടെ ജെഎസ്കെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Summary

Happy Birthday Suresh Gopi. Megastar Mammootty and Mohanlal wish Suresh Gopi's birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi On Kaipamangalam Accident
Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com