കളങ്കാവൽ ഒടിടി അവകാശം വിറ്റത് വൻ തുകയ്ക്ക്; എവിടെ കാണാം ?

സംവിധായകൻ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.
Kalamkaval
Kalamkavalഫെയ്സ്ബുക്ക്‌
Updated on
1 min read

മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ കളങ്കാവൽ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. സംവിധായകൻ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.

മുജീബ് മജീ​ദ് ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ജിബിൻ ​ഗോപിനാഥ്, രജിഷ വിജയൻ, ധന്യ അനന്യ, ​ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട‌ വിവരമാണിപ്പോൾ പുറത്തുവരുന്നത്.

Kalamkaval
ടെറർ വില്ലനായി മമ്മൂട്ടി; കളം പിടിച്ച് 'കളങ്കാവൽ'| Kalamkaval Review

സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സോണി ലിവ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസം കഴിഞ്ഞാട്ടാകും ചിത്രം ഒടിടിയിലെത്തുക. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം എന്നതായിരുന്നു കളങ്കാവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

Kalamkaval
'പുരുഷന് പകുതി പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കാം, സ്ത്രീ ചെയ്താല്‍ മാത്രം പ്രശ്‌നം'; തുറന്നടിച്ച് മലൈക അറോറ

വേഫേറര്‍ ഫിലിംസ് ആണ് സിനിമയുടെ വിതരണം. മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ് ചിത്രത്തിലെ ഒരു ​ഗാനം ആലപിച്ചിരിക്കുന്നത്. റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്.

Summary

Cinema News: Mammootty and Vinayakan starrer Kalamkaval OTT Release update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com