'മനസു കൊണ്ട് ജെൻ സി ആവുക; അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ'

വേറൊന്നും കൊണ്ടല്ല, നമ്മൾ അന്യരായി പോകും
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കൊച്ചി: പ്രായം നമ്മുടെ മനസിന് വരരുതെന്ന് നടൻ മമ്മൂട്ടി. ‌കൊച്ചിയിൽ ഞാറ്റുവേല വാട്സ്ആ‌പ് ഗ്രൂപ്പിൻ്റെ പരിപാടിയിൽ പങ്കെടുക്കവേയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. "പ്രായം നമ്മുടെ മനസിന് വരരുത്. ശരീരത്തിന് വന്നോട്ടെ. അതൊക്കെ നമുക്ക് ഡൈ ഒക്കെയിട്ട് ശരിയാക്കാം.

മനസിന് വരരുത്. മനസിന് വന്ന് കഴിഞ്ഞാൽ നമ്മൾ പോകും. നമ്മൾ മനസു കൊണ്ട് ജെൻ സി-കൾ ആവുക എന്നേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ. വേറൊന്നും കൊണ്ടല്ല, നമ്മൾ അന്യരായി പോകും". - മമ്മൂട്ടി പറഞ്ഞു.

ചിങ്ങം ഒന്നിന് ആരാധകർക്ക് ആശംസകൾ അറിയിച്ചു കൊണ്ടും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. 'എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ'- എന്നാണ് മമ്മൂട്ടി തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

അടൂർ ​ഗോപാലകൃഷ്ണന്റെ പദയാത്രയാണ് മലയാളത്തിൽ മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ചിത്രം. ധനുഷിനൊപ്പം ഓം എന്നൊരു തമിഴ് സിനിമയുടെ തിരക്കുകളിലാണിപ്പോൾ അദ്ദേ​ഹം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിൽ കാരിക്കാമുറി ഷൺമുഖൻ എന്ന അതിഥി വേഷത്തിലും മമ്മൂട്ടി എത്തുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Mammootty
'ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ? റൂമിൽ പോയി തിരുമ്മലും ഓയിൽമെന്റ് തേക്കലും; 'ബ്ലാസ്റ്റി'ന് വൻ വരവേല്പ് കിട്ടിയത് കേരളത്തിൽ നിന്ന്'
Mammootty
'ഏതൊരു പങ്കാളിക്കും അത് കാണുമ്പോൾ അസ്വസ്ഥത തോന്നും, പക്ഷേ'; ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യഷ്
Mammootty
യൗവനത്തിൻ്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; 'മെൽകൗ പോണ്ടിച്ചേരി' ഫസ്റ്റ് ലുക്ക്
Summary

Mammootty talks about age.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com