'സ്വാതന്ത്ര്യ സമരത്തിലുള്ള കുറച്ച് നേതാക്കൻമാരെ മാത്രമേ നമുക്കറിയൂ; 'ഡാനി' കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും'

നമ്മുടെ നാട്ടിലിങ്ങനെ കുറേകാലം സ്വാതന്ത്ര്യ സമരവും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്.
Dany, Mammootty
Dany, Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മമ്മൂട്ടിയെ നായകനാക്കി ടി വി ചന്ദ്രൻ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഡാനി'. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയാണ് ഡാനിയിലേത്. നല്ലൊരു സിനിമയായിരുന്നിട്ടു കൂടി മമ്മൂട്ടിയുടേതായി അധികം ആരും സംസാരിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാത്ത ചിത്രങ്ങളിലൊന്നു കൂടിയാണ് ഡാനി.

ഇപ്പോൾ ഡാനിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് പരിചയമുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് ഡാനിയുടെ കഥ നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഓർമകളുണ്ടായിരിക്കണം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പിന്നെ ചന്ദ്രൻ വന്നത് ‍ഡാനിയു‌ടെ കഥയുമായിട്ടാണ്. എനിക്ക് പരിചയമുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് ആ കഥ നടക്കുന്നത്. ഒരു കടലോര ​ഗ്രാമത്തിലുള്ള അനാഥനായ ഒരു ക്രിസ്ത്യാനിയുടെ കഥയാണ് ഡാനി. മറ്റു കാര്യങ്ങളൊക്കെ ഒഴിച്ചു നിർത്തിയാൽ ഡാനിയിലുള്ള പ്രധാനപ്പെട്ട ഒരു കാര്യം, അത് ചന്ദ്രൻ പറയുന്നുണ്ട്. നമ്മളൊരുപക്ഷേ ശ്രദ്ധിച്ചു കാണാം, അല്ലെങ്കിൽ ശ്രദ്ധിച്ചു കാണില്ല.

നമുക്ക് സ്വാതന്ത്ര്യം കിട്ടി. നമ്മുടെ നാട്ടിലിങ്ങനെ കുറേകാലം സ്വാതന്ത്ര്യ സമരവും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. നമുക്ക് സ്വാതന്ത്ര്യ സമരത്തിലുള്ള കുറച്ച് നേതാക്കൻമാരെ മാത്രമേ അറിയൂ. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യരോ അല്ലെങ്കിൽ ആ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് നമുക്ക് പരിചയമുള്ളവരെയൊന്നും നാട്ടിൽ ആഘോഷിക്കപ്പെട്ടിട്ടില്ല.

Dany, Mammootty
'ഈ യുദ്ധത്തിൽ മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ '

ഡാനിയുടെ ജീവിതത്തിന്റെ പ്രധാന മുഹൂർത്തങ്ങളിലൊക്കെ കേരള രാഷ്ട്രീയത്തിലെ ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുള്ള ദിവസങ്ങളാണ്. സൗകര്യപ്പെട്ടാൽ ആ സിനിമ ഒന്ന് പോയി കണ്ടാൽ, ഇഎംഎസ് മന്ത്രിസഭ വന്നതും എ കെ ആന്റണി രാജിവച്ചതുമെല്ലാം കാണാം.

Dany, Mammootty
ടിവി കണ്ടുകൊണ്ട് കുഞ്ഞിന് പിരിഞ്ഞ പാല്‍ കൊടുത്തു, ജോലിക്കാരിയെ പറഞ്ഞു വിട്ടു; ആ കാലത്ത് ഞാന്‍ ഡിപ്രഷനില്‍; ഉര്‍വശി പറയുന്നു

ഡാനിയുടെ ജീവിതത്തിൽ ഇതൊന്നും വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ആ ദിവസങ്ങളൊക്കെ ഡാനിയുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നതാണ് ഞാൻ പറഞ്ഞു വന്നത്. അത് സിനിമ കണ്ടാലേ നിങ്ങൾക്ക് മനസിലാകൂ. എനിക്കത് പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കില്ല".- മമ്മൂട്ടി പറഞ്ഞു.

Summary

Cinema News: Actor Mammootty talks about Dany movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com