പൃഥ്വിരാജിനോട് അമ്മയുടെ പ്രസിഡന്റാകുമോ എന്ന് ലാല്‍ ചോദിച്ചു,'കാലം കിടക്കുവല്ലേ,' എന്നായിരുന്നു മറുപടി: മണിയന്‍പിള്ള രാജു

പുതിയ തലമുറയിലെ പലരും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമല്ല. വര്‍ഷങ്ങളായി മീറ്റിങ്ങുകളില്‍ പങ്കെടുക്കാത്തവരുണ്ട്
Maniyanpilla Raju, Prithviraj and Mohanlal
Maniyanpilla Raju, Prithviraj and Mohanlal
Updated on
1 min read

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ പ്രതിസന്ധികള്‍ വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്. ഭരണസമിതിയുടെ രാജിയും അഡ്‌ഹോക് കമ്മിറ്റിയുടെ വരവും, പിന്നീട് രാജി പിന്‍വലിച്ചതും അഡ്‌ഹോക് കമ്മിറ്റിയ്ക്ക് വിലക്ക് വന്നതുമെല്ലാം നാടകീയ രംഗങ്ങളായിരുന്നു. അമ്മയിലെ പ്രതിസന്ധിക്കിടയില്‍ യുവതാരങ്ങള്‍ സംഘടനയില്‍ സജീവമല്ലെന്ന വിമര്‍ശനവും ശക്തമാണ്.

യുവതാരങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുകയോ സംഘടാന പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിക്കുകയാണ് നടന്‍ മണിയന്‍പിള്ള രാജു. അമ്മയുടെ തുടക്കകാലം മുതലുള്ള അംഗവും മുന്‍ ഭാരവാഹിയുമാണ് മണിയന്‍പിള്ള രാജു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ തലമുറയിലെ പലരും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമല്ല. വര്‍ഷങ്ങളായി മീറ്റിങ്ങുകളില്‍ പോലും പങ്കെടുക്കാത്തവരുണ്ട്. അവര്‍ ഒരു അകലം പാലിക്കുന്നതുപോലെയാണ് തോന്നുന്നതെന്നാണ് മണിയന്‍പിള്ള രാജു പറയുന്തന്. അവര്‍ക്ക് ഇന്ന് അതിന്റെ ആവശ്യകത അത്ര അനുഭവപ്പെടുന്നില്ലായിരിക്കാം. എന്നാല്‍ ഞങ്ങളൊക്കെ അനുഭവിച്ച കഷ്ടപ്പാടുകള്‍ നേരിട്ട് കണ്ടവരാണെന്നും അദ്ദേഹം പറയുന്നു.

''കാരവന്‍ എന്ന സൗകര്യം വരുന്നതിന് മുമ്പ്, ഞങ്ങള്‍ ഉച്ചവെയിലത്ത് മരച്ചുവട്ടിലോ കടത്തിണ്ണയിലോ ഷോട്ടിനായി കാത്തിരുന്നവരാണ്. ആ അനുഭവങ്ങളാണ് മനുഷ്യരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത്. ഇന്ന് സിനിമ മറ്റൊരു തലത്തിലാണ്. യാത്രയും സൗകര്യങ്ങളും എല്ലാം മാറി. അത് കാലത്തിന്റെ മാറ്റമാണ്.'' മണിയന്‍പിള്ള രാജു പറയുന്നു.

''പഴയ തലമുറ മാറി പുതിയ തലമുറയ്ക്ക് നേതൃത്വം നല്‍കണമെന്ന അഭിപ്രായമുണ്ട്. പക്ഷേ പുതിയ തലമുറ തന്നെ സംഘടനയിലേക്ക് സജീവമായി വരുന്നില്ല. ഒരു മീറ്റിങ്ങില്‍ പോലും പ്രമുഖ നായകന്മാരോ നായികമാരോ എത്തുന്നില്ല. പൃഥ്വിരാജിനോട് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, 'ഇപ്പോള്‍ ബാക്കിയുള്ളവര്‍ തുടരട്ടെ, കാലം കിടക്കുവല്ലേ,' എന്നായിരുന്നു മറുപടി'' എന്നും മണിയന്‍പിള്ള രാജു പറയുന്നു.

Summary

Maniyanpilla Raju says youngsters are not active in AMMA. Recalls Prithviraj and Mohanlal discussing about the leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com