

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ.
'ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും കോയമ്പത്തൂരില്‍വെച്ച് ഏപ്രിൽ 24നാണ് വിവാഹിതരായത്. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞാന്‍ വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്‍ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- എന്ന കുറിപ്പിലാണ് വിവാഹ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ മീര പങ്കുവച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മീരയുടെ മൂന്നാം വിവാഹമാണ് ഇത്. ആദ്യബന്ധത്തിൽ താരത്തിന് ഒരു മകനുമുണ്ട്. വിശാല്‍ അഗര്‍വാളാണ് ആദ്യ ഭര്‍ത്താവ്. 2005ല്‍ വിവാഹിതരായ ഇവര്‍ 2008ല്‍ വേര്‍പിരിഞ്ഞു. നടന്‍ ജോണ്‍ കൊക്കന്‍ ആണ് രണ്ടാം ഭര്‍ത്താവ്. 2012ലായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഇരുവരും 2016ല്‍ വേര്‍പിരിഞ്ഞു. മോഹന്‍ലാല്‍- ബ്ലെസി ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാളത്തിലേക്ക് ചുവടുവെക്കുന്നത്. പച്ചമരത്തണലില്‍, ഓര്‍ക്കുക വല്ലപ്പോഴും 916 തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates