

ഇന്ന് വൈകിട്ട് അദ്ദേഹം അമേരിക്കയിലേക്ക് പോകും. പിന്നീട് അടുത്ത മാസമാകും നാട്ടിൽ തിരിച്ചെത്തുക. വോട്ട് ചെയ്തതിന്റെ ചിത്രവും മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.
തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ് ഗോപി വോട്ട് ചെയ്തു.
കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190 ൽ നടൻ അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates