പാലാപ്പള്ളി ആസ്വദിച്ച് മോഹൻലാലിന്റെ കുക്കിങ്; വിഡിയോ

ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചകം
മോഹൻലാൽ പാചകം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം
മോഹൻലാൽ പാചകം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം
Updated on
1 min read

കുക്കിങ്ങിനോടുള്ള സൂപ്പർതാരം മോഹൻലാലിന്റെ താൽപ്പര്യം മലയാളികൾക്ക് അറിയാവുന്നത്. ഇതിനോടകം നിരവധി സ്പെഷ്യൽ റെസിപ്പികളുമായാണ് അദ്ദേഹം ആരാധകർക്കു മുന്നിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹ​ൻലാലിന്റെ പുത്തൻ പാചക വിഡിയോ ആണ്. 

ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമാണ് മോഹൻലാലിന്റെ പാചകം. പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോ​ഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. പാചകത്തിന് നിർദേശങ്ങൾ നൽകുന്നതും ഇടയ്ക്കും ഷൂട്ടിങ് വിഡിയോ പകർത്തുന്നതുമെല്ലാം വിഡിയോയിലുണ്ട്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 

കുറച്ചു നാളുകൾക്കു മുൻപാണ് മകൻ പ്രണവ് മോ​ഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. നീണ്ട യാത്രയ്ക്കു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ പ്രണവിനു വേണ്ടി മോഹൻലാൽ സ്പെഷ്യൽ ഭക്ഷണം ഒരുക്കുകയായിരുന്നു. 

മോഹൻലാലിന്റെ ട്രെയ്നറാണ് ഡോക്ടർ ജെയ്സൺ പോൾസൺ. ഗട്ട് ഹെൽത്തിനു പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയിനറാണ് ജെയ്സൺ. മോഹൻലിലിനൊപ്പമുള്ള നിരവധി ഫിറ്റ്നസ് വിഡിയോകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com