മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മോഹൻലാലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഒന്നിച്ചിരുന്നാണ് ചർച്ചകൾ. ഇപ്പോൾ ചിത്രത്തിന്റെ അണിയറയിൽ നിന്നുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടനും സംവിധായകനുമായ പൃഥ്വിരാജിനൊപ്പമുള്ളതാണ് ചിത്രങ്ങൾ.
ബറോസിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം അണിയറയിലും താരത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങൾ നൽകുന്ന സൂചന. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലെ ബറോസ് ടീമിനൊപ്പമാണ് പൃഥ്വിരാജ് എത്തിയത്. നിർമാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് എന്നിവരും ചിത്രങ്ങളിലുണ്ട്. ആശിർവാദ് സിനിമാസാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
നവോദയ സ്റ്റുഡിയോയിൽ കഴിഞ്ഞ ഒരു വർഷമായി ബറോസിനായുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. സിനിമയുടെ സെറ്റ് ഡിസൈൻ, ആർട്ട് വർക്കുകൾ, മ്യൂസിക് പ്രൊഡക്ഷൻ, ത്രീ ഡി ജോലികളാണ് ഇവിടെ നടക്കുന്നത്. പോര്ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. രാജ്യത്തെ തന്നെ മികച്ച അണിയറ പ്രവർത്തകരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates