പ്രഭാസിന്റെ തലൈവരാവാൻ മോഹൻലാൽ, പ്രതിഫലം 20 കോടി; റിപ്പോർട്ട്

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്
മോഹൻലാൽ, പ്രഭാസ്/ ഫേയ്സ്ബുക്ക്
മോഹൻലാൽ, പ്രഭാസ്/ ഫേയ്സ്ബുക്ക്
Updated on
1 min read

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ  പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും. ചിത്രത്തിലെ പ്രധാന കഥാപാത്രമാവാൻ അണിയറ പ്രവർത്തകർ മോഹൻലാലിനെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലിന് 20 കോടി രൂപ വാ​ഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

കഴിഞ്ഞ ദിവസമാണ് ആക്ഷൻ ചിത്രം സലാർ പ്രഖ്യാപിക്കുന്നത്. 'സലാര്‍' എന്നതിന് 'കമാന്‍ഡര്‍ ഇന്‍ ചീഫ്', 'ഒരു രാജാവിന്‍റെ വലംകൈ', എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. അതിനാൽ മോഹൻലാലിനെ കാത്തിരിക്കുന്നത് സുപ്രധാന വേഷമായിരിക്കുമെന്നാണ് വാർത്തകൾ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും റിപ്പോർട്ടിലുണ്ട്. 

മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലാണ് മോഹൻലാൽ അവസാനമായി തെലുങ്കിൽ അഭിനയിച്ചത്. ഈ ചിത്രങ്ങൾ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു. പ്രഭാസിനൊപ്പം മോഹൻലാൽ കൂടി എത്തുന്നത് പ്രേക്ഷകശ്രദ്ധ കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com