

നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. ഇത്തവണ ജോർജുകുട്ടിയുടെ നീക്കങ്ങൾ എന്തൊക്കെയാണെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ ജോർജുകുട്ടി എന്ന കഥാപാത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നമ്മളൊരു സിനിമയുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ ആ കാരക്ടർ നമ്മളെ തേടി വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു മുൻപ് പോയി നമ്മൾ പ്രാർഥിക്കും, ദൈവമേ എന്നെ രക്ഷിക്കണേ എന്ന് പ്രാർഥിച്ചിട്ടാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്.
പിന്നെ ജോർജുകുട്ടി എന്ന് പറയുമ്പോൾ, എനിക്ക് മനസിലായിട്ടില്ല ഇതുവരെ. ജോർജുകുട്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിപരീതമാണ്. കാരണം സത്യം പറയാൻ പറ്റില്ലല്ലോ. ഫാമിലി ഒന്നും അറിയാതിരിക്കാനുമൊക്കെ ജോർജുകുട്ടി നോക്കണ്ടേ. ഒരുപാട് കാര്യങ്ങളില്ലേ.
എപ്പോഴും തെറ്റായ എക്സ്പ്രഷൻസ് ആയിരിക്കും അയാൾ ചെയ്യുക. ഒരാൾ വന്ന് 'ഹോ' എന്ന് വച്ചാൽ നമ്മൾ പേടിക്കും, പക്ഷേ ജോർജുകുട്ടി ചിരിച്ചു കൊണ്ടു നിൽക്കും. അകത്ത് പേടിയുണ്ട്. ഭയങ്കര പേടിയുള്ള ആളാണ് ജോർജുകുട്ടി. ക്രൈം ചെയ്ത ഒരാൾക്ക് എപ്പോഴും ഒരു പേടിയുണ്ടാകും. അയാൾ അല്ല ക്രൈം ചെയ്തിരിക്കുന്നത്.
സിനിമയിൽ അയാൾ അല്ല ക്രൈം ചെയ്തിരിക്കുന്നത്. കുറ്റബോധം ഒരു നരകം പോലെയാണെന്നാണ് പറഞ്ഞിരിക്കുന്നത്. അയാൾ എപ്പോഴും പ്രാർഥിച്ചു കൊണ്ടിരിക്കുകയാണ്. അയാൾ പള്ളിയിൽ പോയി നിൽക്കുന്നത് സിനിമയിൽ കാണാം. അയാൾക്കൊരു വെളിപാട് ഉണ്ടാകാൻ സമയമായി". - മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates