'ആ പട്ടി ആദ്യം കടിച്ചത് എന്നെയാണ്'; മകളുടെ നായ സ്‌നേഹത്തെക്കുറിച്ച് മോഹന്‍ലാല്‍; രക്ഷിച്ചെടുത്ത കഥ പറഞ്ഞ് വിസ്മയ

ആര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവര്‍ അവനെ കൊല്ലാമെന്ന് തീരുമാനിച്ചു
Vismaya Mohanlal and Mohanlal
Vismaya Mohanlal and Mohanlal
Updated on
1 min read

മകളുടെ നായ സ്‌നേഹത്തെക്കുറിച്ച് മോഹന്‍ലാല്‍. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന് മുമ്പായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. മോഹന്‍ലാലിനൊപ്പം വിസ്മയ മോഹന്‍ലാലും സുചിത്രയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

മക്കള്‍ എന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍. ''പട്ടിയെ കൊണ്ടു വന്നപ്പോള്‍ എനിക്ക് ഭയങ്കര അഭിമാനം തോന്നി. കാരണം ആ പട്ടി ആദ്യം കടിച്ചത് എന്നെയായിരുന്നു'' എന്നാണ് മോഹന്‍ലാല്‍ നല്‍കിയ മറുപടി. എന്നാല്‍ നായ അച്ഛനെ കട്ടിച്ചിട്ടില്ലെന്ന് വിസ്മയ തിരുത്തുന്നുണ്ട്.

അത് ഭയങ്കര അബ്യൂസുകള്‍ നേരിട്ട നായയാണ്. ഇപ്പോഴും അതിന് ശരിയായിട്ടില്ല. സ്‌പെയ്‌നില്‍ നിന്നും കൊണ്ടുവന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പക്ഷെ സ്‌പെയ്‌നില്‍ നിന്നും കൊണ്ടുവന്നതല്ലെന്നാണ് വിസ്മയ പറയുന്നത്. പിന്നാലെ താന്‍ എങ്ങനെയാണ് ആ നായയെ രക്ഷിച്ചെടുത്തതെന്നും വിസ്മയ പങ്കുവെക്കുന്നുണ്ട്.

''ആരോ ഈ നായയെ എന്തൊക്കെയോ ചെയ്തിട്ട് ഉപേക്ഷിച്ചു. ഒരു വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞ് അയല്‍വാസികള്‍ പരാതി നല്‍കി. ഒരു ജിമ്മിന്റെ പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ആര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവര്‍ അവനെ കൊല്ലാമെന്ന് തീരുമാനിച്ചു. വേണ്ട, ഞാന്‍ നോക്കിക്കോളാം എന്ന് ഞാന്‍ പറഞ്ഞു. ഒരാഴ്ച നോക്കിയ ശേഷം അഡോപ്റ്റ് ചെയ്യാന്‍ ആരെയെങ്കിലും നോക്കാമെന്ന് പറഞ്ഞു. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തന്നെ അഡോപ്റ്റ് ചെയ്തു'' വിസ്മയ പറയുന്നു.

''എവിടെ കണ്ടാലും രക്ഷിക്കും. വീടിന് മുമ്പില്‍ ഒരേ സമയത്ത് 13 തെരുവ് പട്ടികളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് ഞങ്ങള്‍ക്ക് കണ്ടീഷന്‍ വച്ചു. അവര്‍ വന്നു, ഭക്ഷണം കൊടുത്തു. അത് കഴിഞ്ഞ് മായ പോയി. അതോടെ അത് നമ്മുടെ ഉത്തരവാദിത്തമായി. ദിവസവും എല്ലാവര്‍ക്കും പാത്രം വെക്കണം, ഭക്ഷണം കൊടുക്കണം, അതിന്റെ വിഡിയോ മായയ്ക്ക് അയച്ചു കൊടുക്കണം'' എന്നാണ് മകളുടെ നായ സ്‌നേഹത്തെക്കുറിച്ച് അമ്മ പറയുന്നത്. ഞാനത് ദിവസവും ചെയ്യുമായിരുന്നു. പിന്നെ ഞാന്‍ പോയി. അപ്പോള്‍ അവരെയോര്‍ത്ത് എനിക്ക് സങ്കടം തോന്നിയെന്നാണ് വിസ്മയ നല്‍കുന്ന മറുപടി.

Vismaya Mohanlal and Mohanlal
കറുപ്പ് റിലീസിനായി വലിയ തുക ലോണെടുത്തു, നന്ദി പറയുന്നത് ജ്യോതികയ്ക്ക്: സൂര്യ
Vismaya Mohanlal and Mohanlal
'ലോകേഷ് എന്താ ചെയ്യുന്നതെന്ന് അറിയില്ല'; റോളക്‌സ് വരുമോ? ഒടുവില്‍ മറുപടിയുമായി സൂര്യ
Vismaya Mohanlal and Mohanlal
എഥനോള്‍ ഫോര്‍മുല പങ്കുവച്ച് സണ്ണി വെയ്ന്‍; വണ്ടിയ്ക്ക് പണി കിട്ടിയോ? മിണ്ടണ്ട, രാജ്യദ്രോഹിയാകും എന്ന് ആരാധകര്‍
Summary

Mohanlal talks about Vismaya Mohanlal's love for dogs. She recalls how she rescued a dog from being killed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal, Mohanlal
Mohanlal, Vismaya Mohanlal
Vismaya Mohanlal
Vismaya Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com