ഡാൻസ് വിഡിയോയുമായി വിസ്മയ മോഹൻലാൽ; അച്ഛന്റെ മകൾ തന്നെയെന്ന് ആരാധകർ: വിഡിയോ

അതിമനോഹരമായി ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് വിസ്മയ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്
വിസ്മയ മോഹൻലാൽ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
വിസ്മയ മോഹൻലാൽ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മോഹൻലാലിന്റെ അഭിനയത്തോടൊപ്പം കയ്യടി നേടുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മെയ്‌വഴക്കവും. മോഹൻലാലിന്റെ ഡാൻസും ഫൈറ്റുമൊക്കെ തിയറ്ററുകളിൽ ആവേശം നിറയ്ക്കാറുണ്ട്. താരത്തിന്റെ മകൻ പ്രണവും അക്കാര്യത്തിൽ പിന്നിലല്ല. ആദ്യ ചിത്രമായ ആദിയിലൂടെ തന്നെ പ്രണവ് തന്റെ അപാരമായ മെയ്‌വഴക്കത്തിലൂടെ ആരാധകരെ കയ്യിലെടുത്തു. ഇപ്പോൾ ശ്രദ്ധനേടുന്നത് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ഒരു വിഡിയോ ആണ്. 

അതിമനോഹരമായി ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് വിസ്മയ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. തന്റെ തന്നെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാൻസ്. ഡാൻസ് ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് എന്റെ തലയിൽ നിന്ന് പുറത്തുവരാൻ കഴിയുന്നത്'- എന്ന കുറിപ്പിനൊപ്പമാണ് മായ വിഡിയോ പോസ്റ്റ് ചെയ്തത്. ഡാൻസ് ചെയ്യാൻ പ്രചോദനമായ കവിതയും താരം പങ്കുവച്ചിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവായ താരം തന്റെ യാത്രകളുടേയും വളർത്തു മൃ​ഗങ്ങളുടേയും വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ആയോധന കല പരിശീലിക്കുന്നതിന്റെ വിസ്മയയുടെ വിഡിയോകളും നേരത്തെ വൈറലായിരുന്നു. എഴുത്തിനോടും വരകളോടും താൽപ്പര്യമുള്ള വിസ്മയ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com