ഇപ്പോള്‍ എനിക്ക് ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല, പക്ഷേ കഴിക്കാം; ത്രോബാക്ക് ചിത്രവുമായി അനുഷ്‌ക

ഗര്‍ഭിണിയാതുകൊണ്ട് തനിക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് താരം
ഇപ്പോള്‍ എനിക്ക് ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല, പക്ഷേ കഴിക്കാം; ത്രോബാക്ക് ചിത്രവുമായി അനുഷ്‌ക
Updated on: 
1 min read


ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്. അടുത്ത മാസം ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച പഴയൊരു ചിത്രമാണ് ആരാധകരെ ചിരിപ്പിക്കുന്നത്. ഗര്‍ഭിണിയാതുകൊണ്ട് തനിക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് താരം. 

കസേരയില്‍ കാല്‍ കയറ്റിവെച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചത്. ഇങ്ങനെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്ന സമയത്തെ ത്രോബാക്ക്. ഇപ്പോള്‍ എനിക്ക് ഇങ്ങനെ ഇരിക്കാന്‍ ആവില്ല, പക്ഷേ ഭക്ഷണം കഴിക്കാം- അനുഷ്‌ക കുറിച്ചു. താരത്തിന് ആശംസ അറിയിച്ചുകൊണ്ടും സ്‌നേഹം പങ്കുവെച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ഓഗസ്റ്റിലാണ് അനുഷ്‌കയും കൊഹ് ലിയും സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 2021 ജനുവരിയില്‍ കുഞ്ഞ് എത്തുമെന്നാണ് ഇവര്‍ അറിയിച്ചത്. ഗര്‍ഭകാലത്തും തന്റെ ആരോഗ്യപരിപാലനത്തിനും യോഗയ്ക്കും താരം കുറവൊന്നും വരുത്തിയിട്ടില്ല. നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ഇത് രൂക്ഷ വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com