ബാലിയിലുണ്ടായ അപകടത്തില്‍ നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്ക്; എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും

നടിയെ ഇപ്പോള്‍ ബാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
Nushrratt Bharuccha
Nushrratt Bharucchaഇന്‍സ്റ്റഗ്രാം
Updated on: 
1 min read

ബാലിയില്‍ വച്ചുണ്ടായ അപകടത്തില്‍ നടി നുഷ്രത്ത് ബറൂച്ചയുടെ നട്ടെല്ലിന് പരുക്കേറ്റു. ഷൂട്ടിനും വിനോദ യാത്രയ്ക്കുമായി ബാലിയിലെത്തിയതായിരുന്നു താരം. നട്ടെല്ലിന് ഫ്രാക്ചര്‍ സംഭവിച്ചിട്ടുണ്ട്. നടിയെ ഇപ്പോള്‍ ബാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടിയെ ബാലിയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ആംബുലന്‍സ് വഴി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മുംബൈയില്‍ വച്ചായിരിക്കും സര്‍ജറി നടത്തുക. സര്‍ജറിയ്ക്ക് ശേഷം താരത്തിന് മാസങ്ങളുടെ വിശ്രമം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

റെമോ ഡിസൂസയുടെ സിനിമയാണ് നുഷ്രത്തിന്റേതായി അണിയറയിലുള്ളത്. ടൈഗര്‍ ഷ്രോഫ്, പഷ്മിന റോഷന്‍, അഭിഷേക് ബാനര്‍ജി, എല്‍വിഷ് യാദവ് എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ നടിയുടെ വരാനിരിക്കുന്ന സിനിമകളുടെ ചിത്രീകരണം വൈകാന്‍ സാധ്യതയുണ്ട്.

പ്യാര്‍ കാ പഞ്ച്‌നാമയിലൂടെയാണ് നുഷ്രത്ത് താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. നായികയായി അഭിനയിച്ച ഛോരി 2 ആണ് ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ടെലിവിഷന്‍ പരമ്പരകളിലും സംഗീത വിഡിയോകളിലും നുഷ്രത്ത് അഭിനയിച്ചിട്ടുണ്ട്.

Nushrratt Bharuccha
​'ഗാന്ധിജിയെ വധിച്ച ​ഗോഡ്സെയെ വാഴ്ത്തുന്ന ​ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്
Nushrratt Bharuccha
രാത്രി വാതില്‍ മുട്ടിയ സംവിധായകന്‍ കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്‌കര്‍
Nushrratt Bharuccha
'കിടിലൻ കോമഡിയും ആക്ഷനും, ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല; ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'സി​ഗ്മ' എക്സ് പ്രതികരണങ്ങൾ
Summary

Nushrratt Bharuccha faces an accident in Bali and injures her spine. She will be transferred to Mumbai via air ambulance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Amitabh Bachchan
Car overturns at Idukki Nalam Mile; one dead
The cover of the book ‘Malayalam Cinema: Hema Committee Paranjathum Sarkar Parayathathum’
Mahima Nambiar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com