​'ഗാന്ധിജിയെ വധിച്ച ​ഗോഡ്സെയെ വാഴ്ത്തുന്ന ​ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്

മുംബൈയിൽ പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു.
Prakash Raj
Prakash Rajവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

മഹാത്മാ​ ​ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ​ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുതെന്ന് നടൻ പ്രകാശ് രാജ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച് പാർട്ടിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച വിഡിയോയിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.

അവകാശങ്ങൾക്ക് വേണ്ടിയുള്ള സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാനും വിഡിയോയിലൂടെ പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി ജെൻ സി തലമുറയെ അഭിസംബോധന ചെയ്യുന്നതിനെ അനുകരിച്ച് ‘ഹായ് ഫ്രണ്ട്സ്’ എന്നു പറഞ്ഞു കൊണ്ടാണ് പ്രകാശ് രാജിന്റെ വിഡിയോ ആരംഭിക്കുന്നത്.

"ഗാന്ധി ജയന്തി ആശംസകൾ. ഇത് ബാപ്പുവിന്റെ ദിനമാണ്. എന്നാൽ നമ്മൾ ഈ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ മഹാത്മാവിനെ വധിച്ച ഗോഡ്‌സെയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ ഉണ്ടെന്ന് നമ്മൾ മറക്കരുത്. എസ്ഐആർ വഴി നമ്മുടെ പൗരത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ ഗുണ്ടകളാണിവർ.

പക്ഷേ, ഈ രാജ്യത്തെ യുവജനങ്ങൾ, പൗരസമൂഹം, ഈ പാറ്റകൾ ഇത് സംഭവിക്കാൻ അനുവദിക്കില്ല. ഈ ദിനത്തിൽ രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ നേഹ ബോറ അതിന് നേതൃത്വം നൽകുന്നു. മുംബൈയിൽ പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു. പോകുക.

നമ്മുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമാധാനപരമായ പ്രതിഷേധത്തിൽ അവർക്കൊപ്പം നിൽക്കുക, പങ്കെടുക്കുക. എന്റെ സുഹൃത്തേ, നിങ്ങളോടാണ്. ഗണപതി നിമജ്ജനം ഈ നാട്ടിൽ കഴിഞ്ഞു. ഗ്യാനുവിന്റെ (ഗ്യാനേഷ് കുമാർ) നിമജ്ജനം ബാക്കിയാണ്".- പ്രകാശ് രാജ് പറഞ്ഞു.

Prakash Raj
രാത്രി വാതില്‍ മുട്ടിയ സംവിധായകന്‍ കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്‌കര്‍
Prakash Raj
'കിടിലൻ കോമഡിയും ആക്ഷനും, ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല; ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'സി​ഗ്മ' എക്സ് പ്രതികരണങ്ങൾ
Prakash Raj
കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ അമിതാഭ് ബച്ചന്‍ തെന്നി വീണു; കാല്‍മുട്ടിന് പരുക്കേറ്റു
Summary

Prakash Raj marked Gandhi Jayanti by supporting CJP protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com