'40 ദിവസം പ്രായമുള്ളപ്പോള്‍ എന്റെ ജീവിതത്തിലേക്ക് വന്നു, ഇളയ മകന്‍'; മെസ്സിയുടെ വേര്‍പാടില്‍ പാര്‍വതി

40 ദിവസം പ്രായമുള്ളപ്പോള്‍ തന്റെ ജീവിതത്തില്‍ എത്തിയ മെസ്സി ഇളയ മകനെപ്പോലെയാണ് എന്നാണ് പാര്‍വതി കുറിച്ചത്
മെസിക്കൊപ്പം പാർവതിയും ജയറാമും കാളിദാസും/ ഇൻസ്റ്റ​ഗ്രാം
മെസിക്കൊപ്പം പാർവതിയും ജയറാമും കാളിദാസും/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വേര്‍പാടിന്റെ വേദന പങ്കുവച്ച് പാര്‍വതി ജയറാം. താരകുടുംബത്തിലെ അംഗമായിരുന്നു മെസ്സി. 40 ദിവസം പ്രായമുള്ളപ്പോള്‍ തന്റെ ജീവിതത്തില്‍ എത്തിയ മെസ്സി ഇളയ മകനെപ്പോലെയാണ് എന്നാണ് പാര്‍വതി കുറിച്ചത്. കുടുംബത്തിനൊപ്പമുള്ള മെസ്സിയുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. 

മെസ്സിമ്മാ... എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല... 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് വന്നത്. നിന്റെ അതിരുകളില്ലാത്ത സ്‌നേഹം തന്ന് നീ എന്നെ മികച്ച വ്യക്തിയാക്കി. നിന്റെ കുറുമ്പും ദേഷ്യവും കൂട്ടുമെല്ലാം ഞാന്‍ മിസ് ചെയ്യും. ഇളയ മകനായി നിന്നെ തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. നീ ഇല്ലായ്മ എങ്ങനെ   മറികടക്കുമെന്ന് എനിക്കറിയില്ല. നീ ഇല്ലാത്ത എന്റെ വീട് ഒരിക്കലും പഴയ പോലെയാകില്ല. നിന്നെ സ്‌നേഹിച്ച് മതിയായില്ല. നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ, എവിടെയായിരുന്നാലും സന്തോഷവാനായിരിക്കുക. റെസ്റ്റ് ഇന്‍ പീസ് മെസ്സിമ്മാ.- പാര്‍വതി കുറിച്ചു. 

കാളിദാസ് ജയറാമും കുറിപ്പുമായി എത്തി. നീ എവിടെയാണെങ്കിലും അവിടെ ഒരുപാട് ഐസ്‌ക്രീമും മധുരപലഹാരങ്ങളുമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനും സ്‌നേഹനിധിയുമായ നായയായതിന് നന്ദി. അമ്മയും അപ്പയും ചക്കിയും ഞാനും നിന്നെ മിസ് ചെയ്യും എന്റെ സഹോദരാ.- കാളിദാസ് കുറിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com