

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘കൂലി’യിലെ തകർപ്പൻ ഗാനമാണ് ‘മോണിക്ക’. ബോളിവുഡ് നായിക പുജ ഹെഗ്ഡെയും സൗബിൻ ഷാഹിറാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. തകർപ്പൻ ഡാൻസ് പെർഫോമൻസാണ് ഇരുവരും പാട്ടിൽ കാഴ്ചവെച്ചത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തുവന്നതിനു പിന്നാലെ സൗബിന്റെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ മോണിക്ക ഹിറ്റായതിനു പിന്നാലെ പാട്ടിന്റെ ചിത്രീകരണത്തിന്റെ ബിടിഎസ് പങ്കുവെച്ചിരിക്കുകയാണ് പൂജ ഹെഗ്ഡെ.
കരിയറിലെ ഏറ്റവും കഠിനമേറിയ ഗാനങ്ങളിൽ ഒന്നാണ് ‘മോണിക്ക’ എന്ന് തെന്നിത്യൻ താരസുന്ദരി പൂജ ഹെഗ്ഡെ അറിയിച്ചു. തന്റെ സർവ്വവും ആ പാട്ടിന് നൽകിയിട്ടുണ്ടെന്നും തിയറ്ററുകളിൽ പാട്ട് ഒരു വിജയമായിരിക്കുമെന്നും പൂജ ഹെഗ്ഡെ വ്യക്തമാക്കി. കൂടെ ഡാൻസ് കളിച്ച നർത്തകർക്കും പൂജ നന്ദി അറിയിച്ചു. ബിടിഎസ് വിഡിയോയ്ക്ക് ഒപ്പമാണ് വികാരഭരിതമായ കുറിപ്പ് താരം പങ്കുവച്ചത്.
പൂജ ഹെഗ്ഡെയുടെ കുറിപ്പ്:
'മോണിക്കയോട് നിങ്ങൾ കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമേറിയതും ശാരീരിക അധ്വാനമുള്ളതുമായ ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക. മാസങ്ങളോളം ടാൻ ഉണ്ടാക്കിയ കഠിനമായ ചൂട്, ഹ്യുമിഡിറ്റി, പൊടി, ചടുലമായ ചുവടുകൾ (പ്രത്യേകിച്ച് ലിഗമെന്റിന് പരിക്കേറ്റതിന് ശേഷമുള്ള ആദ്യ ഹെക്ടിക് ഷൂട്ട്), എന്നിവയെ എല്ലാം മറികടന്ന് മോണിക്കയെ ഗ്ലാമറസായും ആയാസരഹിതമായും കാണിക്കുക എന്നത് വെല്ലുവിളിയായിരുന്നു. മോണിക്കയ്ക്ക് ഞാൻ എന്റെ സർവവും നൽകി. തിയറ്ററുകളിൽ ഇതൊരു തരംഗമായിരിക്കും എന്ന് ഞാൻ ഉറപ്പ് നൽകുന്നു.
ഈ ടാസ്കിൽ എനിക്കൊപ്പം നിൽക്കുകയും എനിക്ക് ഊർജ്ജം നൽകുകയും ചെയ്ത നർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് ഞാൻ ഉപവാസം അനുഷ്ഠിച്ചിരുന്ന മഹാശിവരാത്രി ദിനത്തിൽ എന്നോടൊപ്പം നിന്നതിന്. നിങ്ങൾ എല്ലാവരും അടിപൊളിയാണ്.'
Pooja Hegde shares BTS of Monica song from coolie film.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
