'അപ്പന്‍ തുടങ്ങി വച്ചത് മകന്‍ പൂര്‍ത്തിയാക്കും'; പ്രണവിന്റെ പീക്ക് പ്രകടനം; ബുക്ക് മൈ ഷോയില്‍ 'ഡീയസ് ഈറെ'യുടെ ബുക്കിങ് പറപറക്കുന്നു!

ബുക്ക് മൈ ഷോയില്‍ ഡീയസ് ഈറയുടെ ബുക്കിങ് അതിവേഗം കുതിക്കുകയാണ്
Dies Irae
Dies Iraeഫെയ്സ്ബുക്ക്
Updated on
1 min read

പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയേസ് ഈറെ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഷോകള്‍ കഴിയുമ്പോഴേക്കും ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. ഇന്നലെ രാത്രി കേരളത്തില്‍ മിക്കയിടങ്ങളിലും ചിത്രത്തിന്റെ പ്രത്യേക ഷോകളുണ്ടായിരുന്നു. പ്രീമിയര്‍ ഷോ കണ്ടിറങ്ങിയവരെല്ലാം ചിത്രത്തെക്കുറിച്ച് വാചാലരായതോടെ ഇന്നത്തെ ബുക്കിങും കുതിച്ചുയര്‍ന്നു.

Dies Irae
വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയം ഡീയസ് ഈറെയാണ്. പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിനിമയുമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരിക്കല്‍ കൂടി ഹൊറര്‍ സിനിമയൊരുക്കുന്നതില്‍ തനിക്കുള്ള അസാധ്യ മികവ് കാണിച്ചു തരികയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Dies Irae
'പ്രണവ് മോഹന്‍ലാല്‍, ആ പേരിലുണ്ട് അയാള്‍ ആരെന്ന്; തിയേറ്റര്‍ വിട്ടത് പേടിച്ച് വിറച്ച്, മരവിപ്പോടെ'; 'ഡീയസ് ഈറേ'യ്ക്ക് സോഷ്യല്‍ മീഡിയയുടെ നിറകയ്യടി

മികച്ച റിവ്യുകള്‍ക്ക് പിന്നാലെ ബുക്ക് മൈ ഷോയില്‍ ഡീയസ് ഈറയുടെ ബുക്കിങ് അതിവേഗം കുതിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ (2.30 pm) 14.02 k ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇന്നത്തെ മിക്ക ഷോകളും ഇതിനോടകം തന്നെ ഹൗസ്ഫുള്ളായി മാറിയിട്ടുണ്ട്. കേരളത്തിലുടനീളം ചിത്രത്തിന് ഇന്ന് ഹൗസ്ഫുള്‍ ഷോകളുണ്ടായിരുന്നു. ഇതേ ആവേശം തുടര്‍ന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ആദ്യ ദിവസത്തിലെ പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമാകും ഡീയസ് ഈറെയെന്നാണ് കരുതപ്പെടുന്നത്. മലയാളത്തിലെ അടുത്തൊരു നൂറ് കോടി സിനിമയായി ഡീയസ് ഈറെ മാറുമെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതോടു കൂടി ചിത്രം കൂടുതല്‍ വ്യക്തമാകും. കളക്ഷനില്‍ ഈ വര്‍ഷം അച്ഛന്‍ തുടങ്ങിവച്ചത് മകന്‍ വെടിപ്പായി തീര്‍ത്തുകൊടുക്കുമെന്നാണ് സോഷ്യല്‍ മീഡിയ ഭാഷ്യം.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ഡീയസ് ഈറെയുടെ നിര്‍മാണം. രാഹുല്‍ തന്നെയാണ് നിര്‍മാണം. പ്രണവിനൊപ്പം ജിബിന്‍ ഗോപിനാഥും അരുണ്‍ അജികുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജിബിന്റെ കരിയറിലെ വഴിത്തിരിവായി ചിത്രം മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ പറയുന്നത്. ക്രിസ്‌റ്റോ സേവ്യറുടെ സംഗീതവും ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങുമെല്ലാം കയ്യടി നേടുന്നുണ്ട്.

Summary

Dies Irae massive responses. Pranav Mohanlal starrer gets trending in bookmyshow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com