മലയാളികളഉടെ പ്രിയതാരം മോഹൻലാലിന്റെ 61ാം പിറന്നാളാണ് ഇന്ന്. ഇതിനോടകം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജാണ് കൂട്ടത്തിൽ ഏറ്റവും ആദ്യം ആശംസ അറിയിച്ചത്. ഇരുവരും ഒന്നിച്ച ലൂസിഫറിലെ ആദ്യ ദിവസത്തെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. മഹാമാരിയില്ലായിരുന്നെങ്കിൽ ഇപ്പോൾ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമായിരുന്നെന്നും പൃഥ്വി വ്യക്തമാക്കി.
'ഇത് ലൂസിഫറിന്റെ ആദ്യ ദിനത്തിൽ നിന്നുമാണ്. മഹാമാരി ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ എമ്പുരാൻ ഷൂട്ട് ചെയ്യുകയാവും. എത്രയും വേഗം അതിന് സാധിക്കട്ടെ. ഹാപ്പി ബർത്ത്ഡേ സ്റ്റീഫൻ, ഹാപ്പി ബർത്ത്ഡേ അബ്രാം,ഹാപ്പി ബർത്ത്ഡേ ലാലേട്ടാ' എന്നാണ് പൃഥ്വി കുറിച്ചു.
സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അബ്രഹാം ഖുറേഷിയിൽ നിന്നാണ് രണ്ടാമത്തെ ഭാഗം ആരംഭിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാതാവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates