'വർക്ക് നടക്കട്ടെ', വിദ്വേഷ പ്രചാരകർക്കുള്ള മറുപടിയോ? 'വിലായത്ത് ബുദ്ധ' സ്നീക്ക് പീക്ക് വിഡിയോയുമായി പൃഥ്വിരാജ്

സംഭവത്തിൽ നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകുകയും ചെയ്തു.
Vilaayath Budha
Vilaayath Budhaഇൻസ്റ്റ​ഗ്രാം
Updated on
1 min read

പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുവെന്ന് അണിയറപ്രവർത്തകർ ആരോപിച്ചിരുന്നു. സംഭവത്തിൽ നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകുകയും ചെയ്തു.

സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ റിവ്യൂ എന്ന വ്യാജേനയാണ് 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയിരിക്കുന്നതെന്നും സന്ദീപ് സേനൻ പരാതിയിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കായുള്ള മറുപടിയെന്നോണം സ്നീക്ക് പീക്ക് വി‍ഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർ‌ത്തകർ. 'വർക്ക് നടക്കട്ടെ' എന്ന് ചിത്രത്തിലെ നായക കഥാപാത്രമായ ഡബിൾ മോഹനൻ പറയുന്നൊരു ഡയലോഗാണ് വിഡിയോയിലെ ഹൈലൈറ്റ്.

Vilaayath Budha
'പല്‍ പല്‍ ദില്‍ കെ പാസ്., യേ ദോസ്തി..'; പ്രണയവും സൗഹൃദവും ആഘോഷിച്ച ധര്‍മേന്ദ്രയുടെ പാട്ടുകള്‍

''മറയൂര് ചന്ദനം ഇനിയുമുണ്ടല്ലോ, മറയൂര് മോഹനനുമുണ്ടല്ലോ'' എന്ന മാസ് ഡയലോഗും സ്നീക്ക് പീക്കിലുണ്ട്. ജി ആർ ഇന്ദു​ഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് വിലായത്ത ബുദ്ധ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.

Vilaayath Budha
ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളയ്ക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Summary

Cinema News: Actor Prithviraj share Vilaayath Budha sneak peek video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com