ലാലേട്ടന്റെ കാമിയോ രക്ഷയായോ ? ഒടുവിൽ സർപ്രൈസ് പൊളിച്ച് പൃഥ്വിരാജ്; 'ഖലീഫ' ഓപ്പണിങ് ഡേ കളക്ഷൻ

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
Khalifa
Khalifaഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

വൻ ഹൈപ്പോടെ ഓണത്തിന് തിയറ്ററുകളിലെത്തിയ ചിത്രമാണ് വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ഖലീഫ'. മാമ്പറക്കൽ ആമിർ അലിയായി ഖലീഫയിൽ പൃഥ്വിരാജ് സ്കോർ ചെയ്തു എന്ന് തന്നെയാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ദിനം 5.35 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് സ്കാനിൽക് പുറത്തുവിട്ടിരിക്കുന്നത്. 1,967 ഷോകളിലൂടെയാണ് ചിത്രം ഓപ്പണിങ് ഡേയിൽ അ‍ഞ്ച് കോടിയിലധികം സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്ന് 6 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ലോകമെമ്പാടുമുള്ള ചിത്രത്തിന്റെ ​ഗ്രോസ് കളക്ഷൻ 12.20 കോടിയായി.

ചിത്രത്തിൽ നടൻ ടൊവിനോ തോമസും കാമിയോ റോളിൽ എത്തുന്നുണ്ട്. നടൻ പൃഥ്വിരാജ് തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഐവർ അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളും ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സം​ഗീതവും തിയറ്ററുകളിൽ കയ്യടി വാരിക്കൂട്ടിയിരുന്നു. വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി‍ർമാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി‍ർമിച്ചിരിക്കുന്നത്.

സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിലെത്തിയിരുന്നു. രൺജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Khalifa
'ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്'; ഷമ്മി കപൂറിനൊപ്പമുള്ള ഓർമ പങ്കുവച്ച് നടൻ
Khalifa
വിസ്മയയുടെ കൂട്ടുകാരി, നടി ആദിത്യലക്ഷ്മി വിവാ​ഹിതയായി; അതിഥികളായി സുചിത്രയും ലിസിയും
Khalifa
'ഒരേ സമയം വീരനും ദുർബലനുമായി അഭിനയിക്കാൻ വളരെ കുറച്ചു പേർക്കേ കഴിയൂ'; മഹേഷ് ബാബുവിനെക്കുറിച്ച് രാജമൗലി
Summary

Prithviraj starrer Khalifa movie box office collection day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com