ഡബിൾ മോഹൻ ഉടനെത്തും; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ' റിലീസ് തീയതി പുറത്ത്

പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
Vilayath Buddha
Vilayath Buddhaഫെയ്സ്ബുക്ക്
Updated on
2 min read

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റില്ലു കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’ എന്നാണ് ടീസർ നൽകിയിട്ടുള്ള സൂചന. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

'വിലായത്ത് ബുദ്ധ'യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. 'കാന്താര 1 & 2' ൻ്റെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Vilayath Buddha
'മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാൻ ആണ് ഈ അവാർഡൊക്കെ'; ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീ​ഗ് വൈസ് പ്രസിഡന്റ്

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു,

Vilayath Buddha
മേല്‍ച്ചുണ്ട് മുറിഞ്ഞുപോയി, തുടയില്‍ കടിച്ചു, തല നിലത്തിടിച്ചു; പങ്കാളിയുടെ ക്രൂരത വെളിപ്പെടുത്തി ജസീല; നടുക്കുന്ന വിഡിയോയും ചിത്രങ്ങളും

ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

Summary

Cinema News: Prithviraj starrer Vilayath Buddha release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com