'മനഃപൂർവം അവർക്കിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ച് ജീവിതത്തിൽ ഞാനൊരു കാര്യവും ചെയ്തിട്ടില്ല'; പൃഥ്വിരാജ്

ഞാനങ്ങനെ എല്ലാവരെയും കൊണ്ട് എന്നെ ഇഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.
Prithviraj
Prithvirajഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

ഒരു വിഭാ​ഗത്തിനും പണി കൊടുക്കണമെന്ന് കരുതി ജീവിതത്തിലും സിനിമയിലും ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. എല്ലാ അഭിപ്രായത്തിനും വിലയുണ്ട്. പൃഥ്വിരാജ് എന്ന് പറയുന്നയാൾ ഒരു കഥാപാത്രമല്ല, ചില തീരുമാനങ്ങളും അഭിപ്രായങ്ങളും തന്നെയും ബാധിക്കുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് പൃഥ്വിരാജ് പറഞ്ഞു.

"ഞാനങ്ങനെ എല്ലാവരെയും കൊണ്ട് എന്നെ ഇഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പക്ഷേ ഒരു കാര്യം എനിക്ക് അതിനേക്കാൾ ബോധ്യമുണ്ട്. ഞാൻ ഒരാളെയും ഒരു ചിന്തയെയും ഒരു വിഭാ​ഗത്തെയും ഒന്നും തന്നെ മനഃപൂർവം അവർക്കിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ച് ജീവിതത്തിൽ ഞാനൊരു കാര്യവും ചെയ്തിട്ടില്ല. എനിക്ക് എന്റേതായ ചെറിയൊരു ലോകമുണ്ട്.

അതിനകത്താണ് ഞാൻ ജീവിക്കുന്നത്. എന്റെ ചില ശരികൾ തെറ്റുകൾ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ ശരികളെല്ലാം ശരികളാണെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ ഞാൻ അങ്ങനെയാണ് ജീവിക്കുന്നത്. എന്റെ അഭിമുഖങ്ങൾ കാണുമ്പോൾ ചില ആളുകൾ പറയുമായിരിക്കും, ഓ അയാളെന്ത് കാര്യമായിട്ടാ സംസാരിക്കുന്നത്, എന്തൊക്കെ കാര്യങ്ങളാ പറയുന്നത്.

മറ്റൊരു വിഭാ​ഗം പറയും ഇയാൾ വെറുതെ ഇതെന്താ ഈ പറഞ്ഞു കൊണ്ടിരിക്കുന്നേ എന്ന്. രണ്ടും ഓക്കെയാണ്". - പൃഥ്വിരാജ് പറഞ്ഞു. നിസാം ബഷീർ സംവിധാനം ചെയ്ത ഐ നോബഡി ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.

Prithviraj
'എസ് ജാനകി... അതെന്റെ പേര് അല്ലേ', അമ്മയും മകനും ഒരു ഫ്രെയിമിൽ; വൈറലായി '96' സിനിമയിലെ ഡിലീറ്റഡ് സീൻ
Prithviraj
'നാന്‍ വരുവേന്‍, ഒരു നാള്‍'; ജാനകിയമ്മ അവസാനമായി അയച്ച വോയ്‌സ് മെസേജ്; ഓര്‍മകളില്‍ വിങ്ങി കെഎസ് ചിത്ര
Prithviraj
'ഏറ്റവും വലിയ കലാകാരന്മാർ ഏറ്റവും എളിമയുള്ള ആത്മാക്കളാണെന്ന് എപ്പോഴും ഓർമിപ്പിച്ചതിന് നന്ദി'; വൈകാരിക കുറിപ്പുമായി തൃഷ
Summary

Prithviraj talks about his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com