ജയറാമിന് മുകളില്‍ ലാലിന്റെ കഥാപാത്രം കേറിയത് തിരിച്ചടിയായി; 'വണ്‍മാന്‍ ഷോ' ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി: നിര്‍മാതാവ്

റിലീസ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് മാറ്റിയ ക്ലെെമാക്സ്
One Man Show
One Man Showവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് വണ്‍മാന്‍ ഷോ. ടെലിവിഷനില്‍ ഇന്നും പ്രേക്ഷകരുള്ള ചിത്രം. ലാലും ജയറാമും കലാഭവന്‍ മണിയുമൊക്കെ തകര്‍ത്താടിയ സിനിമ. ചിത്രത്തിലെ പല ഡയലോഗുകളും ഇന്ന് മലയാളികളുടെ പോപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്. ലാലിന്റെ ശബ്ദത്തില്‍ രാധികേ.. എന്ന് ഒരിക്കലെങ്കിലും വിളിക്കാത്ത മലയാളിയുണ്ടാകില്ല. താജ്മഹലിന്റേയും കുത്തബ് മിനാറിന്റേയും ഉയരത്തെക്കുറിച്ച് മലയാളി പഠിച്ചതും വണ്‍മാന്‍ ഷോയിലൂടെയാകും.

One Man Show
'ഒരാള്‍ ആദ്യം പോകുന്നത് താങ്ങാനാകില്ല'; ജനനത്തിലെന്നത് പോലെ മരണത്തിലും ഒരുമിച്ച്; മരണം വരിച്ച് നര്‍ത്തകിമാര്‍

ഇന്നും പ്രേക്ഷകരുള്ള ചിത്രമാണെങ്കിലും തിയേറ്റര്‍ റിലീസ് കനത്ത നഷ്ടമായിരുന്നു വണ്‍മാന്‍ ഷോ എന്നതാണ് വസ്തുത. ചിത്രത്തിന്റെ നിര്‍മാതാവ് ഗിരീഷ് വെക്കം പറയുന്നത് തനിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ചിത്രമാണ് വണ്‍മാന്‍ ഷോ എന്നാണ്. ഇന്ന് കാണുന്ന ക്ലൈമാക്‌സ് ആയിരുന്നില്ല ആദ്യമെന്നും അദ്ദേഹം മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

One Man Show
'ഇതൊരു ശാസ്ത്ര ലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസ്സിലാക്കാൻ'; 'ആരോ'യ്ക്കെതിരെയുള്ള വിമർശനങ്ങളോട് ശ്യാമപ്രസാദ്

തെങ്കാശിപ്പട്ടണം കഴിഞ്ഞുള്ള സിനിമയായിരുന്നു. ഷാഫിയുടെ ആദ്യ സിനിമയായിരുന്നു. വിജയിക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യത്തെ കണ്‍മണിയുടെ സമയത്ത് തന്നെ ജയറാമിനോട് പറഞ്ഞുറപ്പിച്ചതായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നില്ല ഞാന്‍ ചെയ്യാനിരുന്ന സിനിമ. ഇതിന് ശേഷം അവര്‍ ചെയ്ത ചതിക്കാത്ത ചന്തുവായിരുന്നു ചെയ്യാനിരുന്നത്. മാറിമറഞ്ഞു വന്നതാണ്. ജയറാമിനെ വച്ചായിരുന്നു ചതിക്കാത്ത ചന്തു ചെയ്യാനിരുന്നത്. എല്ലാം ഓക്കെ ആയതായിരുന്നു. പക്ഷെ പിന്നീട് കഥയൊക്കെ മാറി വന്നു. സിനിമയില്‍ ചില കാര്യങ്ങള്‍ അങ്ങനെ മാറ്റപ്പെടും.

വണ്‍മാന്‍ ഷോയുടെ കഥയോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. മാനസിക പ്രശ്‌നമുള്ള ഒരാളില്‍ നിന്നുള്ള കോമഡി ആസ്വദിക്കപ്പെടുമോ എന്ന സംശയമുണ്ടായിരുന്നു. വണ്‍മാന്‍ ഷോ എനിക്ക് നഷ്ടമായിരുന്നു. പിന്നീട് ജോലി ചെയ്യാന്‍ സാധിക്ക രീതിയില്‍ എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടായ സിനിമയാണ്. അന്നത്തെ കാലത്ത് അതിന് ഒരു കോടി 84 ലക്ഷം രൂപയായി. ജനം വേണ്ടത്ര സ്വീകരിച്ചില്ല.

ഹീറോയുടെ താഴെ മറ്റ് കഥാപാത്രങ്ങള്‍ നിന്നില്ലെങ്കില്‍ സിനിമ വിജയിക്കില്ല. അതിന്റെ ക്ലൈമാക്‌സ് അങ്ങനെയായിരുന്നില്ല. ആദ്യം റിലീസ് ചെയ്തപ്പോള്‍ വേറെയായിരുന്നു. റിലീസ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് മാറ്റിയതാണ്. ഒരാഴ്ച കഴിഞ്ഞു ഇപ്പോഴത്തെ ക്ലൈമാക്‌സ് ആക്കിയെടുക്കാന്‍. അപ്പോഴേക്കും പടത്തിനെ അത് ബാധിച്ചു.

Summary

Producer says One Man Show was a flop. Released with a differend climax and changed it after one week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com