പ്രശസ്ത പഞ്ചാബി ഗായകൻ നിർവെയർ സിങ് വാഹനാപകടത്തിൽ മരിച്ചു. 42 വയസായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിർവെയർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശികസമയം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിർവെയർ സിങ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജീപ്പിൽ ഇടിക്കുന്നതിനു മുൻപ് അപകടമുണ്ടാക്കിയ കാർ മറ്റ് രണ്ട് വാഹനങ്ങളെക്കൂടി ഇടിച്ചിരുന്നു. ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബി സംഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നിർവെയറിന്റെ മരണം. ഒൻപതു വർഷം മുൻപാണ് അദ്ദേഹം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയത്. ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ഗാനങ്ങൾ. ഇതിൽ ഹിക്ക് തോക് കേ ഗുർലേ അക്തറുമായി ചേർന്നാണ് നിർമിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates