'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

ഒരുവശത്ത് ചിത്രം സംസാരിക്കുന്ന രാഷ്ട്രീയം കയ്യടി നേടുമ്പോള്‍ മറുവശത്ത് കടുത്ത വിദ്വേഷവും ചിത്രം നേരിടുന്നുണ്ട്
Rajinikanth
Rajinikanth
Updated on: 
1 min read

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ദൊറോത്തി. ഋഷികാന്തും സനന്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ദൊറോത്തി കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് കരുതപ്പെടുന്നത്.

ടോക്‌സിക് മസ്‌കുലാനിറ്റിയെക്കുറിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന ചിത്രമാണ് ദൊറോത്തി. ഒരുവശത്ത് ചിത്രം സംസാരിക്കുന്ന രാഷ്ട്രീയം കയ്യടി നേടുമ്പോള്‍ മറുവശത്ത് കടുത്ത വിദ്വേഷവും ചിത്രം നേരിടുന്നുണ്ട്. ട്രാന്‍സ്‌ഫോബിക് ആയവരെ സിനിമ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ ദൊറോത്തിയ്‌ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമാകുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വാക്കുകളും ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് രജനികാന്ത് പറഞ്ഞതാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

ദര്‍ബാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹിന്ദി മാധ്യമങ്ങളെ കാണുമ്പോഴാണ് രജനി തന്റെ ആഗ്രഹം പങ്കുവച്ചത്. ഇനി എന്തെങ്കിലും കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ അത്തരത്തിലൊരു കഥാപാത്രവുമായി ആരും വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.

ഈ വിഡിയോ പങ്കുവച്ചു കൊണ്ട് ദൊറോത്തിയ്‌ക്കെതിരെയുള്ള വിദ്വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സോഷ്യല്‍ മീഡിയ. സമൂഹം ഇപ്പോഴും പഴയ ചിന്താഗതികളുമായിട്ടാണ് ജീവിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനൊരു ആഗ്രഹം പങ്കുവച്ചതിന്റെ പേരില്‍ രജനികാന്തിനെ തള്ളിപ്പറയുമോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

Rajinikanth
'ഇന്ത്യക്കാരനായി ജീവിക്കുന്ന പാക്ക് ചാരന്‍'; ലേറ്റന്റിലെ 'തമാശ'യ്ക്ക് മറുപടിയുമായി അദ്‌നാന്‍ സമി
Rajinikanth
'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'
Rajinikanth
'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന
Summary

Rajinikanth wishes to play a transgender character, old video gets viral amid Dorothy debate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Karthik Subbaraj
Asif Ali
dubai global village
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com