തലൈവരെ കാണാന്‍ മലയാളി ആരാധകരുടെ കാത്തിരിപ്പ്: കാരവനില്‍ നിന്ന് ഇറങ്ങി വന്ന് രജനീകാന്ത്, വിഡിയോ

കാരവനില്‍ നിന്ന് ഇറങ്ങി വന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയുടെ വിഡിയോ ആണ് പുറത്തുവന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read


പുതിയ ചിത്രം തലൈവര്‍ 170ന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്താണ് രജനീകാന്ത്. മലയാളി ആരാധകര്‍ ആവേശത്തോടെയാണ് സൂപ്പര്‍താരത്തെ വരവേല്‍ക്കുന്നത്. താരത്തെ ഒന്നു കാണാനായി നിരവധി ആരാധകരാണ് വഴികളിലും ഷൂട്ടിങ് സെറ്റിലും കാത്തുനില്‍ക്കുന്നത്. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ആണ് ശ്രദ്ധനേടുന്നത്. 

പ്രിയതാരത്തെ കാണാന്‍ ആരാധകന്‍ ലൊക്കേഷനില്‍ എത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് എത്തിയത്. എന്നാല്‍ ആരാധകരെ നിരാശരാക്കാന്‍ രജനീകാന്ത് തയാറായിരുന്നില്ല. കാരവനില്‍ നിന്ന് ഇറങ്ങി വന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയുടെ വിഡിയോ ആണ് പുറത്തുവന്നത്. മേക്കപ്പ് അണിഞ്ഞ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. 

കുറച്ചു ദിവസമായി രജനീകാന്ത് തിരുവനന്തപുരത്തുണ്ട്. താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് വഴികളില്‍ കാത്തുനില്‍ക്കുന്നത്. തന്റെ ആരാധകരെ നിരാശരാക്കാതെ വാഹനത്തിന്റെ സണ്‍റൂഫ് തുറന്ന് അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സൂര്യ നായകനായ 'ജയ്‌ ഭീം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായിക മഞ്ജു വാരിയർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണത്തിനായി പത്ത് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER