'ഒരു നടന്റെ കരിയറിൽ ബോക്സ് ഓഫീസ് കളക്ഷന് പ്രാധാന്യമുണ്ട്; പക്ഷേ ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ അത് മാത്രം പോര'

അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണം നടത്താനുള്ള ഒരു അവസരം കൂടിയാണത്.
Ram Charan
Ram Charanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് ഒരു നടന്റെ കരിയറിൽ പ്രാധാന്യമുണ്ടെന്ന് തുറന്നു പറഞ്ഞ് തെലു​ഗു സൂപ്പർ താരം റാം ചരൺ. എന്നാൽ ഇൻഡസ്ട്രിയിൽ വിജയിക്കാനുള്ള ഒരേയൊരു മാനദണ്ഡം അത് മാത്രമല്ലെന്നും റാം ചരൺ പറഞ്ഞു. തന്റെ റിലീസിനൊരുങ്ങുന്ന 'പെദ്ദി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എഎൻഐയോട് സംസാരിക്കുകയായിരുന്നു നടൻ.

"മികച്ച ബോക്സ് ഓഫീസ് കളക്ഷൻ എന്നത് അടുത്ത സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ്. അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണം നടത്താനുള്ള ഒരു അവസരം കൂടിയാണത്. അതുകൊണ്ട് ബോക്സ് ഓഫീസ് കണക്കുകൾ പ്രധാനമാണ്, പക്ഷേ അത് മാത്രമല്ല കാര്യം".- റാം ചരൺ പറഞ്ഞു.

ഷങ്കർ സംവിധാനം ചെയ്ത ​ഗെയിം ചെയ്ഞ്ചർ ആണ് ഇതിനു മുൻപ് റാം ചരണിന്റേതായി റിലീസിനെത്തിയ ചിത്രം. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി. അതേസമയം ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ദി ജൂൺ നാലിനാണ് റിലീസിനെത്തുന്നത്.

Ram Charan
'ഹെവൻലി ഹമ്മിങ്...', ട്രെൻഡിങ്ങായി 'ഒരു മാലൈ ബെ​ഗിൻ' ഫ്യൂഷൻ; കെ എസ് ചിത്രയ്ക്ക് കയ്യടി

ജാൻവി കപൂർ ആണ് ചിത്രത്തിൽ റാം ചരണിന്റെ നായിക. ഇരുവരും ആദ്യമായാണ് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. അതേസമയം, ചിരഞ്ജീവിയോടും ശ്രീദേവിയോടുമാണ് റാം ചരണിനെയും ജാൻവിയെയും ആരാധകർ താരതമ്യപ്പെടുത്തുന്നത്.

Ram Charan
'ചേട്ടാ ആ ഫോണ്‍ ഒന്ന് താഴ്ത്തി പിടിച്ചേ'; മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; മര്യാദ പഠിപ്പിച്ച് എസ്തര്‍

ജഗദേക വീരുഡു അതിലോക സുന്ദരി, എസ്പി പരശുറാം, കാതൽ ദേവതൈ തുടങ്ങിയ ചിത്രങ്ങളിൽ ചിരഞ്ജീവിയും ശ്രീദേവിയും ഒന്നിച്ചെത്തിയിരുന്നു. ശിവരാജ് കുമാർ, ജ​ഗപതി ബാബു, ബോമൻ ഇറാനി, ദിവ്യേന്ദു എന്നിവരും പെദ്ദിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു സ്പോർട്സ് ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

Summary

Ram Charan opened up on the significance of box office collections for actors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com