'ഞാൻ വളർന്നത് സിം​ഗിൾ ആയിട്ടുള്ള ഒരു സ്ത്രീയെ കണ്ടാണ്'; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് രഞ്ജിനി ഹരിദാസ്

അവിടെ ഒരു അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടില്ല.
Ranjini Haridas
Ranjini Haridasവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

താൻ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് വെളിപ്പെടുത്തി അവതാരക രഞ്ജിനി ഹരിദാസ്. 'രഞ്ജിനി എന്താ കല്യാണം കഴിക്കാത്തേ' - ഈ ചോദ്യമാണ് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതെന്നും അവർ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും 20 വയസ് മുതൽ 44 വയസു വരെ ഇപ്പോഴും ആളുകൾ സ്ഥിരമായി ചോദിക്കാറുള്ള ചോദ്യമാണിതെന്നും ര‍ഞ്ജിനി പറഞ്ഞു.

തന്റെ പുതിയ യൂട്യൂബ് വിഡിയോയിലൂടെയാണ് രഞ്ജിനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഉത്തരം രണ്ടോ മൂന്നോ വാക്കുകളിൽ തീർക്കാമെന്നും രഞ്ജിനി പറയുന്നു. "വിവാഹം ചെയ്യണോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഇരുപതുകളിൽ എന്റെ വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. വളരുന്ന കാലമാണ്.

ആളുകളെ പരിചയപ്പെടുന്നു. ഡേറ്റ് ചെയ്യുന്നു. നമ്മൾ നമ്മളെ തന്നെ മനസിലാക്കുന്നു. മുപ്പത് വയസൊക്കെ ആയപ്പോഴാണ് എനിക്ക് എന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായത്. വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കാത്തതിനു പിന്നിലെ വലിയൊരു കാരണം, ഞാനത് കണ്ട് വളർന്നിട്ടില്ല എന്നതാണ്. ഇത് എത്ര പേർക്ക് മനസിലാകുമെന്ന് എനിക്കറിയില്ല. ഞാൻ വളർന്ന കു‌ടുംബ സാഹചര്യം അങ്ങനെയായിരുന്നു. അവിടെ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ.

അവിടെ ഒരു അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോൾ എനിക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല. എന്റെ ഏഴാം വയസിലാണ് അച്ഛൻ മരിച്ചത്. ഞാൻ കണ്ട് വളർന്നത് സിം​ഗിൾ ആയിട്ടുള്ള ഒരു സ്ത്രീയെ ആണ്. ഞാൻ വ്യത്യസ്തരായ ആളുകളുമായി ഡേറ്റിങ് ചെയ്തിട്ടുണ്ട്. ഒരാളെ ഡേറ്റ് ചെയ്യുമ്പോഴേ മനസിലാവുകയുള്ളൂ, എനിക്ക് അയാളുടെ ആ ഒരു കാര്യം ഇഷ്ടമല്ല എന്നൊക്കെ.

ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി ഞാൻ കാണുന്നില്ല. അതുകൊണ്ടാണ് ഞാൻ ബ്രേക്കപ്പുകൾ ചെയ്തത്. ഒരു റിലേഷൻഷിപ്പിലാകുമ്പോൾ അത് വിവാഹത്തിലേക്കെത്തിക്കുന്നതിൽ ഒരുപാട് പേർ വിശ്വസിക്കുന്നു. എനിക്കങ്ങനെയാെരു സങ്കല്പം ഇല്ല. ഒരു റിലേഷൻഷിപ്പിൽ ആവശ്യത്തിലധികം അഡ്ജസ്റ്റ്മെന്റ് ചെയ്ത് സെൽഫ് റെസ്പെക്ട് വേണ്ടെന്ന് വെക്കാൻ പറ്റില്ല.

അങ്ങനെയാെരു സാഹചര്യത്തിൽ ബന്ധം വേണ്ടെന്ന് വെക്കാനുള്ള ആത്മവിശ്വാസം എനിക്കെപ്പോഴും ഉണ്ടായിരുന്നു. എനിക്കെന്നെ നന്നായി അറിയാം. എന്റെ അമ്മയും ഒരിക്കലും എന്നോട് കല്യാണം കഴിക്കാൻ പറഞ്ഞിട്ടില്ല. കാരണം അമ്മയ്ക്കും എന്നെ നന്നായി അറിയാം. ഇപ്പോൾ എന്തായാലും വിവാഹം ചെയ്യേണ്ട എന്നാണ്. നാളത്തെ കാര്യത്തെക്കുറിച്ച് എനിക്കൊരു ഐഡിയയും ഇല്ല".- രഞ്ജിനി ഹരിദാസ് പറഞ്ഞു.

Ranjini Haridas
'മനസു കൊണ്ട് ജെൻ സി ആവുക; അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ'
Ranjini Haridas
'ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ? റൂമിൽ പോയി തിരുമ്മലും ഓയിൽമെന്റ് തേക്കലും; 'ബ്ലാസ്റ്റി'ന് വൻ വരവേല്പ് കിട്ടിയത് കേരളത്തിൽ നിന്ന്'
Ranjini Haridas
'ഏതൊരു പങ്കാളിക്കും അത് കാണുമ്പോൾ അസ്വസ്ഥത തോന്നും, പക്ഷേ'; ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യഷ്
Summary

Ranjini Haridas open up about her marriage and relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com