'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'

എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല.
Rashmika Mandanna
Rashmika Mandannaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

തന്റെ ആരാധകരോട് അങ്ങേയറ്റം സ്നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ് രശ്മിക മന്ദാന. ആരാധകരോട് താരം കാണിക്കുന്ന സ്നേഹം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ട്രോളുകൾക്കും പരിഹാസങ്ങൾക്കുമൊക്കെ രശ്മിക ഇരയാകാറുമുണ്ട്.

ഇപ്പോഴിതാ തനിക്കെതിരെ വരുന്ന നെ​ഗറ്റീവ് കമന്റുകളെ താൻ എങ്ങനെയാണ് നേരിടുന്നതെന്ന് പറയുകയാണ് താരം. തന്റെ പുതിയ ചിത്രമായ 'രണബാലി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രശ്മിക. താൻ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു.

"വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത്, ദയ എന്ന് പറയുന്നത് ഒരു ബലഹീനതയല്ല എന്നാണ്. ആരൊക്കെ എന്തൊക്കെ നെ​ഗറ്റീവ് കമന്റുകൾ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായ കാര്യങ്ങൾ മറ്റുള്ളവർക്ക് നൽകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അതിനെ ചിലപ്പോൾ ആളുകൾ ഓവർ ആക്ടിങ് ആണെന്ന് പറയും, അല്ലെങ്കിൽ മറ്റെന്തെങ്കിലും പറയും.

അത് എന്ത് തന്നെയായാലും എനിക്കതിൽ പ്രശ്നമില്ല. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞാൻ ഇങ്ങനെ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇങ്ങനെയായിരിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. കാരണം, ഞാൻ ഇങ്ങനെയാണ്, അതുപോലെ ഞാനിങ്ങനെയാണ് എന്ന് എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഇതാണ് ശരിക്കുള്ള ഞാൻ, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. ഞാനിതിൽ ഹാപ്പിയാണ്, എന്റെ കുടുംബം ഹാപ്പിയാണ്, എന്റെ സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും ഹാപ്പിയാണ്".- രശ്മിക മന്ദാന പറഞ്ഞു.

Rashmika Mandanna
'എന്ത് ആക്ടിവിസം പറഞ്ഞാലും നിലപാട് എടുത്താലും, അതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും നമ്മുടെ സിനിമയെ തള്ളിക്കളയില്ല'
Rashmika Mandanna
'94-ാം വയസിലും സംവിധായകൻ'; പ്രശസ്ത ഫിലിംമേക്കർ സിം​ഗീതം ശ്രീനിവാസ റാവു അന്തരിച്ചു
Rashmika Mandanna
'ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല'
Summary

Rashmika Mandanna responds on negative comments and trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com