'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു.
Renu Sudhi
Renu Sudhiഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

സോഷ്യൽ മീഡിയ താരം രേണു സുധി തനിക്ക് കാൻസറാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രേണു എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു കൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാൻസർ ചികിത്സയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് പറയുകയാണ് രേണു. ആശുപത്രിയിൽ പോയി പിക് ലൈൻ ഇട്ടുവെന്നും കീമോ ഉടൻ തുടങ്ങുമെന്നും രേണു പറഞ്ഞു.

നല്ല വേദനയുണ്ടെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും രേണു സുധി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. എത്രയും പെട്ടെന്ന് എല്ലാം ഭേദമാകട്ടെ എന്നാണ് പലരും ആശംസിക്കുന്നത്. ‘ദൈവം എപ്പോഴും കൂടെയുണ്ടാകും കൈവിടില്ല’ എന്നാണ് നടി തെസ്നിഖാൻ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്.

രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കിയിരുന്നു. 15 വയസുള്ളപ്പോഴാണ് തനിക്ക് ബ്രെസ്റ്റിൽ ഒരു മുവ കണ്ടെത്തിയതെന്നും എന്നാൽ അത് അത്ര കാര്യമാക്കിയിരുന്നില്ല എന്നും രേണു പറഞ്ഞിരുന്നു.

ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തയതും ആരാധകരെ വിഷമിപ്പിച്ചിരുന്നു. "ചികിത്സയ്ക്ക് പൈസ ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്.

സബ്സ്ക്രിപ്ഷന്‍റെ ഒക്കെ ചീത്ത കേട്ടിട്ടും ഞാന്‍ മുന്നോട്ട് വന്നത്. നമുക്ക് ആവശ്യങ്ങളുള്ളത് കൊണ്ടാണ്. തെറികള്‍ കേട്ടിട്ടും അതൊന്നും കളയാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. പ്രൈവറ്റ് ആശുപത്രിയിൽ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്സ്ക്രിപ്ഷൻ ചെയ്തത്. തുടക്ക സമയമായിരുന്നു അത്.

Renu Sudhi
'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. വീട്ടുകാരോട് എത്രനാള്‍ മറച്ച് വയ്ക്കും. എന്നാലും ആവശ്യം വരും. അന്നും നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്സ്ക്രിപ്ഷന്‍ ആയാലും യൂട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

Renu Sudhi
'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

അതൊരു വരുമാനം ആണ്. പിന്നെ ആല്‍ബങ്ങളും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് വിചാരിച്ചു. ട്രീറ്റ്മെന്‍റ് ചെയ്യണം. ബാക്കി എല്ലാം ദൈവത്തിന്‍റെ കയ്യിലല്ലേ. ഞാന്‍ ഡൗണ്‍ ആകില്ല. ഇങ്ങനെ തന്നെ ഞാന്‍ മുന്നോട്ട് പോകും".- എന്നായിരുന്നു അടുത്തിടെ ഒരഭിമുഖത്തിൽ രേണു പറ‍ഞ്ഞത്.

Summary

Renu Sudhi share her health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com