

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം"എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ത്രിവിക്രമ അഡികൾ ചിത്രത്തിന്റെ സ്വിച്ചോൺ കർമം നിർവ്വഹിച്ചു.
പി ഡബ്ല്യുയു എൽ ഒ എന്റർടൈയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിൽ ജാതി- ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പൊലീസ് ഓഫീസറും, ഡോക്ടർ ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണുള്ളത്.
റിയലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ആണ് ചിത്രമൊരുങ്ങുന്നത്. ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം കാമറകൾ ഉപയോഗിച്ച് നാല് സിനിമാറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിക്കുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തർക്കം പുരോഗമിക്കുന്നത്.
ഛായാഗ്രഹണം- നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ- ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ- ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്,
മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ- സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ- സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ- അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ- ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമാട്ടോഗ്രാഫി- റാം രാഘവ്, മാർക്കറ്റിംഗ്- പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, പി ആർ ഒ- എ എസ് ദിനേശ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates