ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

സാമന്തയ്ക്ക് ചർമരോ​ഗം, ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക്

ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിൽ നിന്നു വിട്ടു നിൽക്കുകയാണ്
Published on

റെ ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം കുറച്ചു നാളുകളായി ആരാധകരിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ചർമ രോ​ഗത്തെ തുടർന്നാണ് താരം പൊതുവേദിയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷയായത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചികിത്സയ്ക്കായി താരം അമേരിക്കയിലേക്കു പോകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് വിവരം. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിൽ നിന്നു വിട്ടു നിൽക്കുകയാണ്. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും പുതിയ സിനിമകളുടെ റിലീസ് മാറ്റുകയും ചെയ്തിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ആക്ഷൻ ത്രില്ലർ ചിത്രം യശോദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓ​ഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നീട്ടിവെക്കുകയായിരുന്നു. പ്രമോഷൻ പരിപാടികളിൽ നടിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശാകുന്തളം ആണ് സമാന്തയുടെ മറ്റൊരു പ്രോജക്ട്. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങിയെങ്കിലും ഇപ്പോൾ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com