'സിനിമയിൽ എന്ത് ചെയ്തും പൃഥ്വിരാജ് ജീവിക്കും; അഭിനേതാവ് എന്ന നിലയിലുള്ള എന്റെ ഓറിയന്റേഷൻ തെറ്റാണെന്ന് തോന്നി'

എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം വളരെയധികം ബോധവാനാണ്.
Prithviraj, Sanju Sivram
Prithviraj, Sanju Sivramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നടൻ പൃഥ്വിരാജിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സഞ്ജു ശിവറാം. നടൻ എന്നതിലുപരി പൃഥ്വിരാജ് ഒരു സിനിമയിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൃത്യമായ അറിവും ശ്രദ്ധയുമുള്ള ആളാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിച്ച സമയത്ത് അത് നേരിട്ട് കണ്ടതാണെന്നും സഞ്ജു പറഞ്ഞു. "ഖലീഫ' ചെയ്തപ്പോൾ രാജുവേട്ടന് ഒരു എനർജിയുണ്ട്. അത് നമുക്ക് മാച്ച് ചെയ്യാൻ പറ്റില്ല.

പക്ഷേ അത് കാണുമ്പോഴാണ് ഇത്രയും എനർ‌ജി നമുക്ക് വേണം, ഇത്രയും കമ്മിറ്റ്മെന്റ് വേണം നമുക്ക് സിനിമയിൽ എന്ന് തോന്നുന്നത്. പൃഥ്വിരാജിനെപ്പോലെ ഉള്ളൊരു നടനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ല. ഫിലിം മേക്കങ്ങിന്റെ എല്ലാ ഭാ​ഗത്തിലും, അല്ലെങ്കിൽ ആ ദിവസം നടക്കുന്ന പ്രോസസുമായിട്ട് അത്രയും ഫോക്കസ്ഡ് ആയിട്ട് നിൽക്കുന്ന ഒരാളാണ്. അതെങ്ങനെയാണ് അത്രയും ശ്രദ്ധയോടെ ഒക്കെ നിൽക്കാൻ പറ്റുന്നുവെന്ന കാര്യം എനിക്കറിയില്ല.

കാരണം എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം വളരെയധികം ബോധവാനാണ്. ഫിലിം മേക്കിങ് പ്രോസസിൽ, ആ സെറ്റിൽ നടക്കുന്ന എല്ലാ കാര്യത്തിലും, മറ്റ് അഭിനേതാക്കളുടെ കാര്യത്തിലും അങ്ങനെയാണ്. സിനിമാറ്റോ​ഗ്രഫിയിലും അദ്ദേഹത്തിന് വലിയ അറിവുണ്ട്. അതിലൊന്നും അദ്ദേഹം പക്ഷേ ഇടപെടില്ല. അദ്ദേഹത്തിന് കൃത്യമായിട്ട് അറിയാം. അവരെന്തു കൊണ്ടാണ് ആ ഷോട്ട് എടുക്കുന്നത്.

അതുകൊണ്ട് സംവിധായകൻ അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതു വരെ വളരെ കുറവായിരിക്കാം. സംവിധായകനും ഭയങ്കര സപ്പോർട്ടാണ്. ഇതൊക്കെ കണ്ട് എനിക്കും ഭയങ്കര രസം തോന്നി. ഒരു ദിവസം ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഒരു അഭിനേതാവ് എന്ന നിലയിലുള്ള എന്റെ ഓറിയന്റേഷൻ തെറ്റാണെന്ന് തോന്നുന്നു.

'ഇത്രയൊക്കെ അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ടോ?' എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, 'അയ്യോ ഒരിക്കലുമില്ല സഞ്ജു. അഭിനേതാവ് ഇതൊന്നും അറിഞ്ഞിരിക്കേണ്ട കാര്യമില്ല. ഇത് എന്റെ വ്യക്തിപരമായ താല്പര്യങ്ങൾ കാരണം ‍ഞാൻ അതൊക്കെ മനസിലാക്കുന്നു എന്ന് മാത്രം.

എനിക്കത് അറിയേണ്ടതു കൊണ്ടും ഇഷ്ടമായതു കൊണ്ടും ഞാനത് ചെയ്യുന്നു' എന്ന്. അദ്ദേഹം സിനിമയിൽ എന്തും ചെയ്ത് ജീവിക്കും. അദ്ദേഹത്തിന് എല്ലാം ചെയ്യാൻ പറ്റും. അത് ഭയങ്കര രസമാണ്. നമുക്കും അത് പ്രചോദനമാണ്".- ദ് ഷോസ്കേപ് ജേർണലിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

Prithviraj, Sanju Sivram
'ഈ ദുനിയാവിൽ കോഴിയില്ല'! 'കടുകു വറ'യ്ക്ക് ശേഷം പുത്തൻ റീലുമായി വിദ്യ; 'മലയാളത്തിലേക്ക് വരാനുള്ള പ്ലാൻ ആണോ' എന്ന് ആരാധകർ
Prithviraj, Sanju Sivram
'ലാലേട്ടൻ തിയറ്റർ കത്തിച്ചു, ആക്ഷൻ സീനിൽ കസറി പൃഥ്വിരാജും'; 'ഖലീഫ' ആദ്യ പ്രതികരണം
Prithviraj, Sanju Sivram
'അവൻമാർക്ക് ഭയങ്കര സുഖമാണെന്ന് പറയുന്നവരുണ്ട്; കാരവൻ കൊടുക്കുന്നത് അഭിനേതാക്കൾ വലിയ സംഭവം ആയതുകൊണ്ടല്ല'
Summary

Sanju Sivram share his experience with Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com